ലോകമെമ്പാടും ദീപാവലി ആഘോഷം നടക്കുകയാണ് ഇന്ന്. സോഷ്യൽ എല്ലാവരും ദീപാവലി ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രങ്ങൾ ആണ് പങ്കുവെച്ചു കൊണ്ടിരിക്കുന്നത് ഇപ്പോൾ. ഇപ്പോഴിതാ ദീപാവലി ആശംസകൾ നേർന്ന് കൊണ്ട് കാവ്യ മാധവനും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. മകൾ മഹാലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആണ് കാവ്യ പങ്കുവെച്ചിരിക്കുന്നത്. ദീപം നോക്കി നിൽക്കുന്ന ഇരുവരെയും ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇരുവരും ലക്ഷ്യയുടെ വസ്ത്രങ്ങൾ ധരിച്ച് കൊണ്ടാണ് ഈ തവണയും എത്തിയത്. അത് കൊണ്ട് തന്നെ ചിത്രങ്ങൾക്ക് ഇരട്ടി ഭംഗി ആയി എന്ന് പറയാതെ വയ്യ. കാവ്യ തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഏവർക്കും ദീപാവലി ആശംസകൾ എന്ന് കുറിച്ച് കൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാവ്യയുടെ സൗന്ദര്യത്തിനേയും പുകഴ്ത്തിക്കൊണ്ട് നിരവധി കമെന്റുകളാണ് വരുന്നത്.
ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് നായികയായി മാറിയ താരമാണ് കാവ്യ മാധവൻ. നിരവധി സിനിമകളിൽ ആണ് കാവ്യ നായികയായി എത്തിയത്. നീലേശ്വരം സ്വദേശിയായ കാവ്യ ആദ്യം നിഷാൽ ചന്ദ്രനെയാണ് വിവാഹം കഴിച്ചത്. എന്നാൽ അധികനാൾ ഈ ബന്ധം നീണ്ടു നിന്നില്ല. വിവാഹം കഴിഞ്ഞു കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ തന്നെ കാവ്യ തിരിച്ച് തന്റെ സ്വന്തം വീട്ടിലേക്ക് വരുകയായിരുന്നു. അധികം വൈകാതെ തന്നെ ഇവരും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തുകയും ചെയ്തിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന കാവ്യ വിവാഹ മോചനത്തോടെ വീണ്ടും അഭിനയത്തിൽ സജീവമായിരുന്നു.
എന്നാൽ നടൻ ദിലീപുമായി വിവാഹം കഴിച്ചതോടെ വീണ്ടും അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് കാവ്യ. എന്നാൽ ബിസിനെസ്സ് രംഗത്ത് കാവ്യ ഇപ്പോഴും സജീവമാണ്. ലക്ഷ്യ എന്ന ബോട്ടിക്ക് ആണ് കാവ്യ നടത്തി വരുന്നത്. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും കാവ്യ മാധവന്റേതായി പുറത്ത് വരുന്ന ചിത്രങ്ങൾക്ക് ഒക്കെ ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഇത്തരത്തിൽ ദീപാവലി ദിനത്തിൽ കാവ്യ പങ്കുവെച്ച ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…