കാവ്യ മാധവൻ അഭിനയിച്ചത് കൊണ്ടാണോ ആനന്ദഭദ്രത്തിലെ ഭദ്ര ഇത്രയേറെ പ്രശസ്തയായത്

Follow Us :

ഒരു മുത്തശ്ശിക്കഥ പോലെ മിത്തും, ഫാന്റസിയും, ഭീകരതയും എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് അതിമനോഹരമായ വിഷ്വൽസാലും കെട്ടുറപ്പുള്ള ഒരു കഥയാലുമൊക്കെ വളരെ ആഘോഷിക്കപ്പെട്ട ചിത്രമാന് അനന്തഭദ്രം. സുനിൽ പരമേശ്വരൻ എഴുതിയ അനന്തഭദ്രം എന്ന നോവലിന്റെ തന്നെ ദൃശ്യാവിഷ്ക്കാരം എന്ന രീതിയിലാണ് ഈ ചിത്രം മാർക്കറ്റ് ചെയ്യപ്പെട്ടത്. സന്തോഷ് ശിവൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. പൃഥ്‌വിരാജ് കാവ്യാ മാധവനും നായകനും നായികയും നിറഞ്ഞു നിന്നെങ്കിൽ പോലും അനന്തഭദ്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മനോജ് കെ ജയൻ ചെയ്ത ദിഗംബരൻ എന്ന കഥാപാത്രമാണ്. ആദ്യം ഈ കഥാപാത്രത്തിനായി മമ്മൂട്ടിയെ പരിഗണിച്ചിരുന്നു. എന്നാൽ പക്ഷെ ഇത് നടന്നില്ല. മമ്മൂട്ടിയ്ക്ക് പകരമായി ഈ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത് മനോജ് കെ ജയൻആയിരുന്നു. മനോജ് കെ ജയൻ തനിക്ക് ലഭിച്ച കഥാപാത്രം അവിസ്മരണീയമാക്കുകയും ചെയ്തു. ദിഗംബരനായി എത്തിയ മനോജ് കെ.ജയൻ്റെ പ്രകടനത്തെയും നിരൂപകരിൽ ഭൂരിഭാഗവും പ്രശംസിച്ചിരുന്നു അതേസമയം കരിയറിൽ തിളങ്ങി നിന്ന കാലത്ത് നടി കാവ്യ മാധവൻ അഭിനയിച്ച സിനിമയാണ് അനന്തഭദ്രം.

Kavya-Madhavan-latest-news
Kavya-Madhavan-latest-news

ചിത്രത്തിൽ നായകൻ ആയെത്തിയത് പൃഥ്‌വിരാജ് ആയിരുന്നു. പൃഥ്‌വിരാജിന്റെ നായക കഥാപാത്രമായ അനന്തന്റെ നായികാ ആയ ഭദ്ര ആയിട്ടാണ് അനന്തഭദ്രത്തിൽ കാവ്യാ മാധവൻ വേഷമിടുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രം സ്‌ക്രീനിൽ കാണുമ്പോൾ കാവ്യ മാധവന് പ്രത്യേകമായ ഒരു സൗന്ദര്യവും ഐശ്വര്യവുമൊക്കെ തോന്നാറുണ്ടെന്നും ആരാധകർ പറയാറുണ്ട്. ഭദ്ര എന്ന കഥാപാത്രത്തെ കാവ്യാ മാധവൻ അവിസ്മരണീയമാക്കി മാറ്റുകയും ചെയ്തു. എന്നാൽ പക്ഷെ യഥാർത്ഥത്തിൽ കാവ്യ മാധവൻ ആയിരുന്നില്ല ഈ സിനിമയിൽ നായികയാകേണ്ടിയിരുന്നത്. മീര ജാസ്മിനായിരുന്നു. മീര ജാസ്മിന് പുറമെ തന്നെ കാസ്റ്റിംഗിൽ മറ്റ് ചിലരും അനന്തഭദ്രത്തിൽ മാറിയിട്ടുണ്ട് എന്നതാണ് വാസ്തവം. അനന്തഭദ്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് സാബു സിറിൾ ആണ്. ആ സമയത്ത് സിനിമാ പ്രവർത്തകർക്കിടയിൽ ഉണ്ടായ സമരവും മറ്റും കാരണം ആ സമയത്ത് സാബു സിറിളിന് ഈ സിനിമ ചെയ്യാൻ പറ്റിയില്ല. അങ്ങനെയാണ് സന്തോഷ് ശിവനിലേക്ക് അനന്ദഭദ്രമെത്തുന്നത്. അങ്ങനെ നായികയിലും മാറ്റം വന്നു.

കാവ്യ മാധവന് പകരം ഭദ്ര ആയി മീര ജാസ്മിനായിരുന്നെങ്കിൽ അനന്തഭദ്രം പ്രേക്ഷക പ്രീതി നേടുമോയെന്ന ചോദ്യവുമുയർന്നു വരാറുണ്ട്. അനന്തഭദ്രത്തിലെ ഗാനങ്ങൾക്ക് താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും കാവ്യ മാധവനെ പുകഴ്ത്തിക്കൊണ്ടുള്ളതാണ്. കാവ്യ മാധവനല്ലായിരുന്നെങ്കിൽ ഈ കഥാപാത്രം ഇത്രമാത്രം വിജയിക്കില്ലായിരുന്നു എന്ന അഭിപ്രായവുമുണ്ട്. ഇത്രയും ജനപ്രീതി നേടിയ കഥാപാത്രം കാവ്യക്ക് പിന്നീട് അധികം സിനിമകളിൽ ലഭിച്ചിട്ടുമില്ല. അതേസമയം മലയാളത്തിൽ രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിമാരാണ് മീര ജാസ്മിനും കാവ്യ മാധവനും. സൂപ്പർഹിറ്റ് സിനിമകളിലൂടെ രണ്ട് പേരും മുന്നേറി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് നായികയായി തുടക്കം കുറിക്കുന്നത്. സൂത്രധാരൻ എന്ന സിനിമയൂടെയായിരുന്നു മീര ജാസ്മിന്റെ അരങ്ങേറ്റം. രണ്ട് പേരുടെയും ആദ്യ നായകൻ ദിലീപാണ്. ദിലീപിനൊപ്പം മികച്ച കെമിസ്ട്രി കാവ്യ മാധവനും മീര ജാസ്മിനും ഉണ്ടായിരുന്നു. മലയാളത്തിൽ മാത്രമാണ് കാവ്യ മാധവൻ ശ്രദ്ധ നൽകിയത്.

KAVYA MADHAVAN

അതേസമയം മീര ജാസ്മിൻ തമിഴകത്തേക്കും തെലുങ്കിലേക്കും കടന്നു. അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ സൃഷ്ടിക്കാൻ നടിക്ക് സാധിച്ചു. ഒരു ഘട്ടത്തിൽ മീര ജാസ്മിൻ സിനിമാ ലോകത്ത് നിന്നും അകന്നു. ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ് നടി. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ മാധവനും അഭിനയ രംഗം വിട്ടു. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. നടി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കുടുംബ ജീവിതത്തിലേക്കാണ് കാവ്യ മാധവൻ ഇന്ന് ശ്രദ്ധ നൽകുന്നത്. മറുവശത്ത് മീര ജാസ്മിൻ വീണ്ടും മലയാള സിനിമകളിലും സജീവമായി കൊണ്ടിരിക്കുകയാണ്. ക്യൂൻ എലിസബത്ത് ആണ് മലയാളത്തിൽ മീരയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തമിഴിൽ ടെസ്റ്റ് എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്. നടിയുടെ പുതിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.