“അയാളോടുള്ള പ്രണയം ആരോടും പറഞ്ഞില്ല, മരിച്ചു എന്ന് കേട്ടപ്പോള്‍ ഞാന്‍ ഭയപ്പെട്ടു” – കാവ്യമാധവന്‍

മലയാള സിനിമയില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് കാവ്യാ മാധവന്‍. ബാലതാരമായി വന്ന് പിന്നീട് മുന്‍നിര നായികാ പദവിയിലേക്ക് കാവ്യ മാധവന്‍ എത്തിച്ചേര്‍ന്നു. ഒരുപാട് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് പിന്നീട് ലാല്‍ ജോസ് എന്ന മലയാളികളുടെ പ്രിയ സംവിധായകന്‍ ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ ആണ് കാവ്യ ദിലീപിന്റെ നായികയായി എത്തുന്നത്. ദിലീപ് കാവ്യ മാധവന്‍ കോംബോ മലയാളികള്‍ എന്നും ഒരുപാട് ആസ്വദിച്ചിരുന്നു.

പിന്നീട് തന്റെ ആദ്യ വിവാഹ മോചനത്തിന് ശേഷം ദിലീപിന്റെ ജീവിത സഖിയായി കാവ്യ മാറിയതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഒരു പഴയ അഭിമുഖത്തില്‍ കാവ്യ പ്രണയത്തെക്കുറിച്ച് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കാവ്യ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. രാഹുല്‍ എന്ന ഒരാളോട് തോന്നിയ പ്രണയത്തെ കുറിച്ചാണ് കാവ്യ അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നത്. കാവ്യയുടെ വാക്കുകകള്‍ ഇങ്ങനെയായിരുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ഒരു ചേച്ചി എന്നോട് രാഹുലിനെ കുറിച്ച് പറഞ്ഞത്. രാഹുല്‍ ആരാണോ എന്താണ് ചെയ്യുന്നതോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ആ ചേച്ചി പറഞ്ഞ അറിവ് മാത്രമായിരുന്നു ഉള്ളത്. എന്നാല്‍ ചേച്ചിയുടെ വര്‍ണന കാരണം ആ വ്യക്തിയോട് ഒരു താല്‍പര്യവും കൗതുകവും ഉണ്ടായിരുന്നു. ഞാന്‍ എവിടെപ്പോയാലും എന്ത് ചെയ്താലും ആ വ്യക്തി അറിയുന്നുണ്ടായിരുന്നു. അണിയുന്ന ഓരോ വസ്ത്രങ്ങളെ കുറിച്ചും ചേച്ചിയോട് അഭിപ്രായം പറയാറുണ്ടായിരുന്നു. പിന്നീട് ഒരിക്കല്‍ രാഹുല്‍ മരിച്ചു എന്ന് ആ ചേച്ചി പറഞ്ഞു. അത് കേട്ട് ഞാന്‍ ഒരുപാട് വിഷമിച്ചു. എന്നാല്‍ എനിക്ക് അയാളോട് പ്രണയമുണ്ടായിരുന്നു എന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ മോശമല്ലേ എന്ന് ഞാന്‍ ഭയന്നു. കാരണം ആ കാലത്ത് പ്രണയം മോശം കുട്ടികള്‍ മാത്രം ചെയ്യുന്ന ഒരു കാര്യമായിരുന്നു. അതുകൊണ്ട് സങ്കടം ഉള്ളില്‍ ഒതുക്കി ആരോടും ഒന്നും പറഞ്ഞില്ല എന്നും കാവ്യ പറയുന്നുണ്ട്.

രാഹുല്‍ എന്ന വ്യക്തിയെ ഒരു നോക്ക് കാണാന്‍ പോലും താരത്തിന് കഴിഞ്ഞിട്ടില്ലായിരുന്നു. കാവ്യ ദിലീപ് കുടുംബത്തിലെ ആരും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഒട്ടും സജീവമല്ലാത്തത്‌കൊണ്ട്. അവിടുത്തെ വിശേഷങ്ങള്‍ ഒക്കെ ആരാധകര്‍ വൈകിയാണ് അറിയാറുള്ളത്. അത് കൊണ്ടു തന്നെ താര കുടുംബത്തിലെ പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം പെട്ടെന്ന് തന്നെ തരംഗമായി മാറാറുണ്ട്. ഇത്തരത്തിലാണ് കാവ്യയുടെ പണ്ടത്തെ ഒരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത.്

 

 

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

2 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago