kavya-dileep-new-film
മലയാളികളുടെ പ്രിയനടിയാണ് കാവ്യ മാധവന്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപോലെ വിസ്മയിപ്പിച്ച നടി. കാവ്യയുടേതായി പുറത്ത് വന്ന സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോള്‍ ദിലീപിന്റെ ഭാര്യയായി മഹാലക്ഷ്മിയുടെ അമ്മയായി കാവ്യ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് ജീവിക്കുകയാണ്. ഇപ്പോഴിതാ കാവ്യയുടെ പഴയ ഒരു അഭിമുഖമാണ് വൈറലാകുന്നത്.
കാവ്യയുടെ വാക്കുകള്‍,
ഡിഗ്രിക്ക് ജോയിന്‍ ചെയ്തെങ്കിലും കോളേജിലൊന്നും പോവാനായിട്ടില്ല. വീട്ടില്‍ നിന്ന് പഠിക്കുകയായിരുന്നു. അവാര്‍ഡിനെക്കുറിച്ചൊന്നും അങ്ങനെ പ്രതീക്ഷിക്കാറില്ല. കുറേ വര്‍ഷം പാട്ട് പഠിച്ചിരുന്നു. കാറിലൊക്കെ പോവുമ്പോള്‍ പാട്ട് നിര്‍ബന്ധമാണ്. എന്റെ ഇഷ്ട ഗാനങ്ങള്‍ കൂടുതലും സങ്കടപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഒറ്റയ്ക്കിരുന്ന് കേട്ടാല്‍ കരഞ്ഞ് പോവുന്ന തരത്തിലുള്ള പാട്ടുകളാണ്. വീട്ടിലിരിക്കുമ്പോള്‍ ടിവി കാണാറുണ്ട്. തോന്നിയാല്‍ ബുക്ക് വായിക്കും. വെറുതെയിരിക്കാന്‍ ഒരുപാട് ഇഷ്ടമാണ്.
ബാല്യകാലസഖിയിലൂടെയാണ് തുടങ്ങിയത്. പാത്തുമ്മയുടെ ആട് പഠിക്കാനുണ്ടായിരുന്നു. എല്ലാവര്ക്കും മനസ്സിലാവുന്ന ഭാഷയായത് കൊണ്ടാണ് ബഷീറിന്റെ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാറുള്ളത്. പുസ്തകം വായിച്ച് കഴിഞ്ഞ് അതേക്കുറിച്ച് കൂടുതലായൊന്നും ചിന്തിക്കാറില്ല. അതിനുള്ള ബുദ്ധിയൊന്നുമില്ല എനിക്ക്. ഈ ബുക്കൊക്കെ മേടിച്ചിട്ട് 2 വര്‍ഷമായി, വായിക്കുമ്പോള്‍ നല്ല ഏകാഗ്രത വേണ്ടിവരുമല്ലോ, അതിപ്പോള്‍ ഇല്ല.
കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്. അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല. ശീലാബതി ചെയ്യും മുന്‍പ് ശീലാബതിയെ അറിഞ്ഞിരിക്കണമെന്ന് ശരത് സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. മുഴുവനായും കഥ മനസ്സിലാക്കി ചെയ്ത സിനിമയാണ് അത്. സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്. കുഴപ്പമില്ല, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ട്.
എല്ലാത്തിലും നല്ലതും ചീത്തയുമുണ്ടല്ലോ, ഷൂട്ടിംഗ് കാണാന്‍ വരുന്നവരില്‍ ഒരാള്‍ വിചാരിച്ചാല്‍ മതി എല്ലാരേയും ചീത്തയാക്കും. ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവര്‍. മറ്റ് ചിലര്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി വിശദീകരിച്ച് പറഞ്ഞ് തരും. അങ്ങനെയുള്ള അഭിപ്രായം കേള്‍ക്കുന്നതാണ് ഇഷ്ടം. അറിയാവുന്ന കാര്യങ്ങള്‍ ചെയ്യാനും മടിയാണ്. യോഗയും ഡാന്‍സും പാട്ടുമൊന്നും പ്രാക്ടീസ് ചെയ്യാറില്ല.
അന്യഭാഷയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അത്ര കംഫര്‍ട്ടല്ല അക്കാര്യത്തില്‍. മലയാളത്തില്‍ എല്ലാം എനിക്ക് പരിചയമാണ്. അറിയാവുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. ഭാഷയും ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാന്‍ താല്പര്യമില്ല. കുറേ ആളുകള്‍ക്കിടയില്‍ ആരേയും അറിയാതെ നില്‍ക്കുന്നത് താല്പര്യമില്ല.
യാത്ര പറച്ചിലുകള്‍ എന്നും വേദനാജനകമാണ്. അവസാന സീനാണെന്ന് മനസ്സിലായാല്‍ തന്നെ പോവാനുള്ള കാര്യങ്ങളും ചെയ്യും. ഷോട്ട് കഴിഞ്ഞ് എവിടെയാ വണ്ടിയെന്ന് ചോദിച്ച് നേരെ അങ്ങോട്ടേക്ക് പോവും. കാവ്യയുടെ വിക്കറ്റ് വീണു, പാക്കപ്പായി എന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിക്കുന്നതിനായി കാത്തിരിക്കാറില്ല. ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ പെട്ടെന്ന് അവിടെ നിന്ന് മാറുന്ന രീതിയാണ് തന്റേതെന്നും കാവ്യ പറഞ്ഞിരുന്നു.
മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…
വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. പൊതുവെ സ്വകാര്യ…
മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…
ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…
സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…
മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…