തന്റെ കുട്ടിക്കാല ചിത്രവുമായി കാവ്യ മാധവൻ ; പെട്ടന്ന് എന്താണ് ഇങ്ങനൊരു ചിത്രം പങ്കുവെച്ചതെന്ന് ആരാധകർ

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കാവ്യാ മാധവൻ. ഇപ്പോൾ രണ്ടാം വിവാ​​ഹത്തിനുശേഷം നടി  അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്  .സോഷ്യൽ മീഡിയിൽ സജീവമായ  താരം ഇപ്പോൾ പങ്കിട്ട ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പമുള്ള തന്റെ ഒരു കുട്ടിക്കാല ചിത്രമാണ് കാവ്യ മാധവൻ പങ്കിട്ടത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ എന്നാലും പെട്ടന്ന് എന്താണ് ഈ ചിത്രം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ചത് എന്ന സംശയത്തിലാണ് ആരാധകര്‍  ചോദിക്കുന്നത് . ലവ് ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി താരം നല്‍കിയത്. ലോകം മുഴുവൻ എതിർപ്പോഴും കുറ്റപ്പെടുത്തിയപ്പോഴും കാവ്യ മാധവന് കരുത്തായി ഒപ്പം നിന്നവർ കുടുംബം മാത്രമായിരുന്നു. ദിലീപുമായുള്ള വിവാ​ഹത്തിന് കുടുംബം സമ്മതിച്ചത് പോലും കാവ്യയുടെ സന്തോഷകരമായ ജീവിതത്തിന് മുൻ​ഗണന നൽകിയതുകൊണ്ട് മാത്രമായിരുന്നു.

ദിലീപുമായുള്ള വിവാ​ഹശേഷം കാവ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി  ഇപ്പോൾ മകൾക്ക് ചുറ്റുമാണ് കാവ്യയുടെ ലോകം. ന്യൂഇയർ ദിനത്തിൽ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കാവ്യ ആശംസകൾ നേർന്നത്. മീനാക്ഷിക്ക് പൂർണ സമ്മതമായതു കൊണ്ടാണ് താൻ കാവ്യയെ ജീവിതത്തിലേക്ക് കൂട്ടിയതെന്ന് മുമ്പൊരിക്കൽ ദിലീപ്  അഭിമുഖത്തിൽ‌  പറഞ്ഞിരുന്നു. മ​ഹാലക്ഷ്മിക്ക് നൽകുന്ന കരുതലും സ്നേഹ​വും കാവ്യ മാധവൻ  മീനാക്ഷിക്കും നൽകുന്നുണ്ടെന്നത് മീന ക്ഷിയുടെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്ന് തന്നെ വ്യക്തമാണ്. അതേസമയം കുട്ടിക്കളിയും കുസൃതിയുമുള്ള നാണമുള്ള നായിക എന്ന ഇമേജ് ആയിരുന്നു ഒരു കാലഘട്ടത്തിൽ കാവ്യയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. കൂടാതെ ശാലീനത നിറഞ്ഞ മുഖവും ഇടതൂർന്ന് തിങ്ങി നിറഞ്ഞ മുടിയും നൃത്തത്തിലുള്ള പ്രാവീണ്യവും കാവ്യയ്ക്ക് ആരാധകരെ സമ്മാനിച്ചു.

ദിലീപിനൊപ്പം ചെയ്ത സിനിമകൾ ഭൂരിഭാഗവും ജനം സ്വീകരിക്കുക കൂടി ചെയ്തപ്പോൾ കാവ്യാ മാധവന്റെ ഗ്രാഫ് ഉയർന്നു. കാവ്യ മാധവൻ വീടിന് മുന്നിൽ വന്നാൽ നിലവിളക്കിന്റെ ആവശ്യമില്ല എന്ന രീതിയിലുള്ള ഐശ്വര്യമായിരുന്നു കാവ്യയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അഭിനയത്തിന്റെ കാര്യത്തിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടുപോയ കാവ്യ ഒരുപാട് ആരാധകരെ ഉണ്ടാക്കി. തടി കൂടുതലാണെന്നത് മാത്രമായിരുന്നു ഒരു നെഗറ്റീവായി പലരും പറഞ്ഞിരുന്നത്. വിടർന്ന കണ്ണുകളും മനോഹരമായ പല്ലുകളും കാവ്യയുടെ ഐശ്വര്യത്തിന് മാറ്റ് കൂട്ടി. ഒരു കാലത്ത് ഏത് മലയാളിയോട് പ്രിയ നടി ആരാണെന്ന് ചോദിച്ചാൽ കാവ്യയുടെ പേരാണ് പറയുക. എന്നാൽ ​ദിലീപുമായുള്ള വിവാഹത്തോടെ കാവ്യയുടെ ജീവിതം പാടെ മാറി മറിഞ്ഞു. കാവ്യയുടെ വിവാഹം എല്ലാവരും കാത്തിരുന്ന ഒന്നായിരുന്നു.  എന്നാൽ മഞ്ജുവുമായുള്ള വിവാ​ഹബന്ധം വേർപ്പെടുത്തിയ ദിലീപ് കാവ്യയെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ മൊത്തത്തിൽ മാറി മറിയുകയും കാവ്യയ്ക്ക് എതിരെ ജനങ്ങൾ തിരിയുകയുമായിരുന്നു. എന്നാൽ  ഇപ്പോഴും ദിലീപുമായുള്ള വിവാ​ഹ ബന്ധത്തിന്റെ പേരിൽ കാവ്യ മാധവൻ പരിഹസിക്കപ്പെടുന്നുണ്ട്.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

2 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

4 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago