കാവ്യയുടെ ലക്ഷ്യ, വളര്‍ച്ചയ്ക്ക് പിന്നിലെ താരം

മലയാള ചലച്ചിത്ര ലോകത്തിന്റെ മുഖശ്രീയായി തിളങ്ങിയ താരമാണ് കാവ്യമാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ സിനിമയ്‌ക്കൊപ്പമാണ് വളര്‍ന്നത്. കാവ്യയുടെ ബാല്യവും കൗമാരവും യൗവനവും ഒക്കെ മലയാളസിനിമയില്‍ തന്നെയായിരുന്നു. സ്വാഭാവികമായ അഭിനയശൈലി കൊണ്ട് കാവ്യ എന്നും മലയാളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നടിയാണ്. .ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ആയിരുന്നു കാവ്യയുടെ അരങ്ങേറ്റം. വിവാഹ ശേഷം അഭിനയ ജീവിതത്തിന് വിട നല്‍കി കുടുംബിനിയായ നടിയാണ് കാവ്യ മാധവന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നു വേണ്ട മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താര രാജാക്കന്മാരോടൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്. 1991 ല്‍ ബാലതാരമായി സിനിമയിലെത്തിയ കാവ്യ 2016 വരെ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നു.
കാവ്യ മാധവന്‍ ഏറ്റവും കൂടുതല്‍ ബിഗ് സ്‌ക്രീന്‍ ഷെയര്‍ ചെയ്തിട്ടുള്ളത് ദിലീപിനോടൊപ്പമായിരുന്നു, ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശ മാധവന്‍, റണ്‍വേ, പാപ്പി അപ്പച്ച, കൃസ്ത്യന്‍ ബ്രദേഴ്‌സ് എന്നിങ്ങനെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ഈ കോമ്പോയില്‍ പിറന്നത്. അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് കാവ്യയും ദിലീപും.

\

അഭിനയത്തില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് കടക്കുന്നതിനിടയില്‍ തന്നെ കാവ്യ വസ്ത്രവ്യാപാര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ലക്ഷ്യ എന്ന പേരില്‍ കാവ്യ മാധവന്‍ തുടങ്ങിയ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. സാരിയില്‍ പുതുമകള്‍ ആവിഷ്‌കരിച്ചു കൊണ്ടുള്ള ഡിസൈന് പെട്ടെന്നുതന്നെ ആളുകളുടെ ഇടയില്‍ ഡിമാന്‍ഡ് ഉണ്ടായി. എന്നാല്‍ കാവ്യാ ദിലീപ് വിവാഹത്തോടെ ബിസിനസ്സില്‍ കാവ്യ പിന്നില്‍ ആയിപോയി. തുടര്‍ച്ചയായുണ്ടായ വിവാദങ്ങള്‍, ദിലീപിന്റെ ജയില്‍വാസം ഒക്കെ തന്നെ ബിസിനസ്സില്‍ തിരിച്ചടിയായത് സത്യമാണ്. പക്ഷെ, വളരെ ശക്തമായി ബിസിനസിലേക്ക് തിരിച്ചെത്താന്‍ കാവ്യയ്ക്ക് സാധിച്ചു.

മക്കളായ മീനാക്ഷിയിലൂടെയും മഹാലക്ഷ്മിയിലൂടെയുമാണ് ബിസിനസ് വീണ്ടും പച്ചപിടിച്ചത്. ഓണത്തിന് പൂവിടുന്ന മീനാക്ഷി യുടെയും മഹാലക്ഷ്മിയുടെ യും ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രത്തില്‍ ഇരുവരും ധരിച്ചിരിക്കുന്ന വസ്ത്രത്തെപ്പറ്റി ആണ് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത്. കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യമായിരുന്നു ഇവര്‍ക്കായി ഓണക്കോടി ഡിസൈന്‍ ചെയ്തത്.ഇരുവരുടെയും വസ്ത്രങ്ങള്‍ക്ക് നല്ല പിന്തുണയാണ് ലഭിച്ചത്. പിന്നീട് കാവ്യ പ്രത്യക്ഷപ്പെട്ട ചില ചടങ്ങുകളിലെ കാവ്യയുടെ ചുരിദാറുകളും ശ്രദ്ധേയമായി. ഇതൊക്കെ തന്നെ ഡിസൈന്‍ ചെയ്തത് ലക്ഷ്യത്തില്‍ നിന്നാണെന്ന് അറിഞ്ഞതോടെ ബിസിനസ് വീണ്ടും പച്ചപിടിച്ചു തുടങ്ങി. ഒരുഘട്ടത്തില്‍ താഴേയ്ക്കു പോയ ബിസിനസ് രംഗം തിരിച്ചുകൊണ്ടുവരാന്‍ കാരണമായത് തന്റെ മക്കള്‍ ആണെന്ന് കാവ്യ പറഞ്ഞു.

 

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago