എന്റെ മുന്നേറ്റത്തെ കുറിച്ച് അദ്ദേഹം ചിന്തിക്കാറുണ്ട്! കല്യാണം കഴിഞ്ഞ് വീട്ടിൽ ഞങ്ങൾ രണ്ട് പേർ മാത്രം’ ; മനസ്സ് തുറന്ന് കീർത്തി പാണ്ഡ്യൻ

അടുത്തിടെയാണ് തമിഴ് സിനിമാ താരങ്ങളായ അശോക് സെൽവനും കീർത്തി പാണ്ഡ്യനും തമ്മിലുള്ള വിവാഹം ന‌ടന്നത്. ഏറെനാളായി പ്രണയത്തിലായിരുന്നു ഇരു  താരങ്ങളും. പ്രണയത്തിലാണെന്ന കാര്യം രണ്ട് പേരും വിവാഹം വരെ മറച്ച് വെക്കുകയായിരുന്നു. അതിനാൽ തന്നെ വിവാഹ ഫോ‌ട്ടോ പുറത്ത് വന്നപ്പോൾ ഇരുവരുടെയും  ആരാധകർക്ക് അതൊരു സർപ്രെെസായി തന്നെ മാറിയിരുന്നു. രണ്ട് കുടുംബങ്ങളുടെയും സമ്മതത്തോ‌ടെ ആഘോഷ പൂർവമാണ് വിവാഹം നടന്നത്. കീർത്തിയെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ അശോക് സെൽവന്റെ അമ്മ സംസാരിക്കുകയുണ്ടായി. വളരെ നല്ല മരുമകളെയാണ് തങ്ങൾക്ക് ലഭിച്ചതെന്നും അശോക് സെൽവന് അനുയോജ്യയായ ഭാര്യയാണ് കീർത്തിയെന്നും അശോകിന്റെ അമ്മ പറഞ്ഞു. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് കീർത്തി പാണ്ഡ്യൻ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് കീർത്തി തന്റെ മനസ് തുറന്നത്. എനിക്ക് ഏറ്റവും നല്ല പങ്കാളിയെയാണ് ലഭിച്ചത്.

അശോക് തന്റെ പങ്കാളിയായതിൽ വളരെ സന്തോഷമുണ്ടെന്ന് കീർത്തി പാണ്ഡ്യൻ പറയുന്നു. ഞങ്ങൾ ഒന്നാണ്. എന്റെ മുന്നേറ്റത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കും. അദ്ദേഹത്തിന്റെ മുന്നേറ്റത്തെക്കുറിച്ച് ഞാനും. ഒരുമിച്ചുള്ള യാത്രയും ഉയർച്ചയുമാണ് ഞങ്ങളുടേത്. കല്യാണം കഴിഞ്ഞ് വീട്ടിൽ ഞങ്ങൾ രണ്ട് പേരും മാത്രമേയുള്ളൂ. ഞങ്ങളുടെ ജോലി സമയം തീർത്തും വ്യത്യസ്തമാണ്. സ്ഥിരമായി ജോലിക്കാരെ വെക്കാൻ പറ്റില്ല. ഞങ്ങൾ രണ്ട് പേരും പാചകം ട്രെെ ചെയ്തു. ആദ്യമായാണ് അശോക് കുക്ക് ചെയ്യുന്നത്. പാചകം നന്നാകാൻ വേണ്ടി മൂന്ന് നാല് ദിവസം അദ്ദേഹം തുടരെ ശ്രമിച്ചു. വീട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് ഒരുമിച്ച് പഠിച്ച് വരികയാണെന്നും കീർത്തി വ്യക്തമാക്കി. ഈയടുത്ത് വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്തതിനാൽ ഞങ്ങളുടെ സാധനങ്ങളെല്ലാം പലയിടത്തയാണുള്ളത്. അതെല്ലാം അടുക്കി വെക്കുന്നു. അതേസമയം രണ്ട് പേർ‍ക്കും സിനിമാ തിരക്കുകൾ ഉണ്ടെന്നും കീർത്തി പാണ്ഡ്യൻ ചൂണ്ടിക്കാട്ടി. ഹണിമൂൺ അടുത്ത വർഷമായിരിക്കും. കാരണം കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ അശോക് ഷൂട്ടിം​ഗിന് പോയി.

വിവാഹത്തിന് ശേഷം വലിയ മാറ്റങ്ങൾ ഞങ്ങൾ രണ്ട് പേർക്കും വന്നിട്ടില്ല. അദ്ദേഹത്തിന്റെ പ്രയോരിറ്റികൾ എന്തൊക്കെയാണെന്ന് എനിക്കറിയാം. അതിനെ ഞാൻ ബഹുമാനിക്കുന്നു. എക്സ്പെക്ടേഷൻ വെക്കാതിരിക്കാൻ ശ്രമിക്കുന്നു. അശോക് എന്നിൽ നിന്നും എക്സ്പെക്ടേഷൻ ഇല്ല. എന്റെ പ്രയോരിറ്റികൾ അദ്ദേഹത്തിനും അറിയാം. ഞങ്ങൾ ഒരുപാട് സിനിമകളും സീരീസും കാണും. അശോക് പല ഭാഷകളിലെ സിനിമകൾ തേ‌ടിപ്പിടിച്ച് കാണും. അതേക്കുറിച്ച് സംസാരിക്കുമെന്നും കീർത്തി പറയുന്നു. വിവാഹ ഫോ‌ട്ടോ പുറത്ത് വന്നപ്പോൾ കീർത്തിക്ക് നിറം പോര ഭംഗി ഇല്ല എന്ന കമന്റുകളുമായി സൈബർ അധിക്ഷേപം ഒരുപാട് വന്നിരുന്നു ഇതേക്കുറിച്ചും കീർത്തി പാണ്ഡ്യൻ സംസാരിച്ചു. ഉള്ളിൽ ആഴത്തിൽ അപകർഷതയുള്ളവരാണ് ഇത്തരത്തിൽ കുറപ്പെ‌ടുത്തുക. ചെറുപ്പം തൊ‌‌ട്ട് എനിക്ക് നേരെ ഇത്തരം കളിയാക്കലുകൾ വന്നിട്ടുണ്ട്. ചെറുപ്പത്തിൽ ഏറെക്കാലം എനിക്ക് ഉയരം കുറവായിരുന്നു. ഒപ്പം മെലിഞ്ഞിട്ടും കറുത്തിട്ടും. അപ്പോൾ എനിക്ക് കുറ്റപ്പെടുത്തലുകൾ വന്നിട്ടുണ്ട്. അന്ന് എനിക്ക് വളരെ വിഷമമായി. സ്കൂൾ ഡേയ്സിൽ വീട്ടിൽ വന്ന് കരഞ്ഞി‌‌ട്ടുണ്ട്. ഇപ്പോൾ ആലോചിച്ചാൽ ആ കാലഘ‌ട്ടത്തോ‌ട് എനിക്ക് നന്ദിയുണ്ട്. കാരണം അതിലൂ‌‌ടെയാണ് എനിക്ക് ഇങ്ങനെയൊരു കാഴ്ചപ്പാട് വന്നത്. അവരിൽ എന്തോ കുറവുള്ളത് കൊണ്ടാണ് അവർ നമ്മളിൽ അത് കാണിക്കാൻ നോക്കുന്നതെന്നും കീർത്തി പാണ്ഡ്യൻ വ്യക്തമാക്കി. അതേസമയം തന്നെ കണ്ണ​ഗിയാണ് കീർത്തി പാണ്ഡ്യന്റെ ഏറ്റവും  പുതിയ ചിത്രം.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago