എംജിയുടെ കാർ അടുത്ത വീട്ടിൽ നിന്ന് കത്തി! കടുത്ത ആശങ്ക പങ്കുവച്ച് നടി കീർത്തി പാണ്ഡ്യനും, പോസ്റ്റ് വൈറൽ

തമിഴിലെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കീർത്തി പാണ്ഡ്യൻ. അടുത്തിടെ നടൻ ആശോക് സെൽവനുമായുള്ള വിവാഹം നടന്നതോടെ നടി മലയാളികൾക്കും സുപരിചിതയായി. നിർമ്മാതാവും മുൻ നടനുമായ അരുൺ പാണ്ഡ്യൻറെ ഇളയ മകളാണ് കീർത്തി പാണ്ഡ്യൻ. ചില ചിത്രങ്ങളിൽ ഇവർ പ്രധാന നായിക വേഷത്തിൽ എത്തിയിരുന്നു. അൻപ് ഇറക്കിനായാൾ അടക്കമുള്ള ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷത്തിലാണ് കീർത്തി എത്തിയത്. മലയാള ചിത്രം ഹെലൻറെ റീമേക്കായിരുന്നു ഈ ചിത്രം.

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ബ്ലൂ സ്റ്റാർ എന്ന ചിത്രത്തിൽ അശോക് സെൽവനും, കീർത്തിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ശന്താനു ഭാഗ്യരാജ്, പൃഥ്വി പാണ്ഡ്യരാജ് അടക്കം വമ്പൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 90 കളിലെ ചെന്നൈയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരങ്ങൾ. ഇതിന്റെ തന്റെ സമീപമുള്ള വീട്ടിൽ ഉണ്ടായ ദുരന്തം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് കീർത്തി.

ശരവണ കുമാർ എന്നയാൾ തൻറെ എംജി മോട്ടോർസിൻറെ ഇലക്ട്രിക് കാർ കത്തിയതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആറ് ആഴ്ച മുൻപ് വാങ്ങിയ എംജി സെഡ് എസ് ഇവി കാറാണ് കത്തിയതെന്നാണ് ശരവണ കുമാർ പറഞ്ഞത്. അരമണിക്കൂർ കാർ നിന്ന് കത്തിയെന്നാണ് രവണ കുമാർ പറയുന്നത്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞിട്ടും സംഭവത്തിൽ എംജി ഒരു പ്രതികരണവും നടത്തിയില്ലെന്നാണ് ശരവണ കുമാർ പറയുന്നു. വലിയ ഒരു ബ്രാൻഡ് ആയിട്ടും ഉപയോക്താവിന് ഒരു വിലയും നൽകുന്നില്ലെന്നാണ് ശരവണ കുമാറിൻറെ ആരോപണം. കാർ കത്തുന്ന വീഡിയോ അടക്കം പങ്കുവയ്ക്കുകയും ചെയ്തു. കീർത്തി പാണ്ഡ്യൻ ഈ എക്സ് പോസ്റ്റ് ഷെയർ ചെയ്ത് തൻറെ ആശങ്ക പങ്കുവയ്ക്കുകയായിരുന്നു. ഇതുപോലൊരു ദുരന്തത്തെ നേരിടാനും പ്രതികരിക്കാനും നിങ്ങൾ ഉത്തരവാദികളായിരിക്കണം എന്ന് എംജി കമ്പനിയെയും അതിൻറെ മേധാവികളെയും ടാഗ് ചെയ്ത് കീർത്തി ചോദിക്കുന്നുണ്ട്.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago