അച്ഛന്‍ നിര്‍മ്മിച്ച സിനിമയില്‍ മകള്‍ നായിക!.. എല്ലാം സംഭവിച്ചു പോയതാണെന്ന് കീര്‍ത്തി സുരേഷ്!

കീര്‍ത്തി സുരേഷും ടോവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമയാണ് വാശി. കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ വിജയമാക്കുന്നതില്‍ സിനിമ കണ്ട പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ടോവിനോയും രംഗത്ത് എത്തിയിട്ടുണ്ട്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍.. ഇപ്പോഴിതാ തന്റെ കുടുംബം തന്നെ നിര്‍മ്മിച്ച സിനിമയില്‍ നായികയായി എത്തിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ കീര്‍ത്തി സുരേഷിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇങ്ങനെ ഒരു സംഭവം ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു എങ്കിലും ഇത് സംഭവിച്ചുപോയതാണെന്നാണ് കീര്‍ത്തി പറയുന്നത്.

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് രേവതി കലാമന്ദിര്‍ മലയാള സിനിമയിലേക്ക് പുതിയൊരു സിനിമയുടെ നിര്‍മ്മാതാക്കളായി തിരിച്ചെത്തുന്നത്. ഇതേ കുറിച്ച് കീര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു ചേച്ചിയും ഞാനും അച്ഛനും അമ്മയും ഒന്നിച്ചൊരു സിനിമ പിടിക്കണം എന്നത്. പക്ഷേ വാശി ഒരിക്കലും അങ്ങനെ പ്ലാന്‍ ചെയ്ത വന്ന സിനിമയല്ല. അത് വളരെ സുന്ദരമായി സംഭവിച്ചു പോയതാണ്.

കൊവിഡ് സമയത്ത് എല്ലാവരും ഒരുമിച്ച് വീട്ടില്‍ ഉണ്ടായിരുന്നതും ഇതിനൊരു കാരണമായി എന്നാണ് താരം പറയുന്നത്. ആ സമയത്താണ് വാശിയുടെ കഥ കേള്‍ക്കുന്നത്. സിനിമ ഇഷ്ടപ്പെട്ടതോടെ കഥ എങ്ങനെയുണ്ടെന്ന് അച്ഛന്‍ തന്നോട് ചോദിക്കുകയും ഈ സിനിമ നമുക്ക് തന്നെ ചെയ്താലോ എന്ന് പറയുകയും ചെയ്തു എന്നാണ് കീര്‍ത്തി പറയുന്നത്. അപ്പോള്‍ സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാവിനെ തേടി നടക്കുന്ന സമയം കൂടിയായിരുന്നു, ഇത് ഇങ്ങനെ സംഭവിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago