ഇതായിരിക്കും വിമര്‍ശകര്‍ക്കുള്ള മറുപടി..!! കീര്‍ത്തിയുടെ പുതിയ ലുക്ക്..!!!

അമ്മയുടെ പാതപിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലും ഇതരഭാഷകളിലും ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിനേക്കാള്‍ കൂടുതല്‍ മറ്റ് ഭാഷകളിലാണ് താരം തിളങ്ങുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും കീര്‍ത്തിയുടെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്ന നിരീക്ഷണം വിമര്‍ശകര്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല സര്‍ക്കാരു വരിപാട്ടയില്‍ മഹേഷ്ബാബുവിന്റെ നായികയായി കീര്‍ത്തി എത്തിയത് നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരൊന്നും ഇതേ കുറിച്ച് ഔദ്യോഗികമായി ഒരു വാര്‍ത്തകളും പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി തന്റെ പുതിയ സിനിമയുടെ ലുക്ക് പങ്കുവെച്ചിരിക്കുകയാണ് താരം. പുതിയ ചിത്രത്തിന് വേണ്ടിയുള്ള കീര്‍ത്തിയുടെ ലുക്ക് കണ്ട് ആരാധകര്‍ അടക്കം ഞെട്ടിയിരിക്കുകയാണ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘സാനി കൈദം’ എന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഡയറക്ട് ഒടിടി റിലീസായി ചിത്രം ഏപ്രില്‍ ഏഴിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേസമയം, കീര്‍ത്തി സുരേഷ് നായികയാകുന്ന മലയാളം ചിത്രം ‘വാശി’യും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

കീര്‍ത്തി സുരേഷും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. വിഷ്ണു ജി രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഭാഷകയായാണ് താരം എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Rahul

Recent Posts

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

3 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

10 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

16 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

24 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

40 mins ago

കോടതി ഹാളിൽ അലമാരയിലെ ഫയലുകൾക്കിടയിൽ വർണ്ണപ്പാമ്പ്; പറക്കും പാമ്പിനെ കണ്ടെത്തിയത് അഭിഭാഷകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…

1 hour ago