‘എന്നത്തേയും പോലെ സുന്ദരിയായിരിക്കുന്നു, സിനിമയിലേക്ക് വീണ്ടും സ്വാഗതം ചേച്ചി’- മീര ജാസ്മിനോട് കീര്‍ത്തി സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മീര ജാസ്മിന്‍. അടുത്തിടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ സജീവമായത്. തന്റെ വീഡിയോകളും ഫോട്ടോകളും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മീര. സത്യന്‍ അന്തിക്കാടിന്റെ ‘മകള്‍’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ തിരിച്ചു വരവ്.

ഇപ്പോഴിതാ മീരാ ജാസ്മിന്‍ വീണ്ടും സിനിമയില്‍ എത്തുന്ന സന്തോഷം പങ്കുവെച്ച് കീര്‍ത്തി സുരേഷും. ‘മീര ജാസ്മിന്‍, എന്നത്തേയും പോലെ സുന്ദരിയായിരിക്കുന്നു, സിനിമയിലേക്ക് വീണ്ടും സ്വാഗതം ചേച്ചി, വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” എന്നാണ് കീര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് മീര നന്ദി അറിയിച്ചു.

‘മകള്‍’ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു നടി. താരത്തിനൊപ്പം ജയറാമും സംവിധായകന്‍ സത്യന്‍ അന്തിക്കാടും അനൂപ് സത്യനും വീഡിയോയില്‍ ഉണ്ടായിരുന്നു.

‘സത്യന്‍ അങ്കിളിന്റെ ലൊക്കേഷനുകളില്‍ ഷോട്ടുകള്‍ക്കിടയിലെ ചിരിയുടെ ഇടവേളകള്‍ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. ജോലിയിലേക്ക് ഈ മനോഹരമായ ടീം കൊണ്ടുവരുന്ന ഊഷ്മളതയും ആശ്വാസവും കാരണം ‘മകള്‍’ വീട്ടിലേക്കുള്ള ഒരു മടങ്ങിവരവാണ് എനിക്ക്’. വീഡിയോയ്ക്ക് താഴെ മീര ജാസ്മിന്‍ കുറിച്ചതിങ്ങനെയായിരുന്നു. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് ‘മകളുടെ’ രചന. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago