Categories: Film News

ചീറിപ്പാഞ്ഞ് കീർത്തി സുരേഷ് ; മഹീന്ദ്ര ഥാറിലെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡ്

മലയാള സിനിമയിൽ വാഹനപ്രേമികളായ നിരവധി താരങ്ങളുണ്ട്. സൂപ്പർ താരങ്ങളുടെ വാഹനപ്രേമം ചലച്ചിത്ര മേഖലയിൽ വളരേ പ്രശസ്തവുമാണ്. അവരിൽ മിക്കവരും യാത്രകൾ ഇഷ്ടപ്പെടുന്നവരുമാണ്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരൊക്കെ തങ്ങളുടെ ആഡംബര വാഹനങ്ങളുമായി ട്രിപ്പുകൾ ഒക്കെ പോകാറുണ്ട്. താരങ്ങളുടെ ഓഫ് റോഡ് റൈഡും കാറുകളോടുള്ള താരങ്ങളുടെ കമ്പവും പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. അങ്ങ് ബോളിവുഡ് മുതൽ ഇങ്ങ് മോളിവുഡ് വരെയുള്ള താരങ്ങളുടെ വാഹന പ്രേമം മലയാളി അരാധകർക്കും സുപരിചിതമാണ്. താരങ്ങൾ വാങ്ങുന്ന പുതിയ കാറുകളിലൂടെ ഒന്ന് കണ്ണോടിക്കാത്തവരും കുറവായിരിക്കും. നമ്മുടെ മലയാള സിനിമാ താരങ്ങളുടെ ഗാരേജിലും നിരവധി പ്രമുഖ ബ്രാൻഡുകളുടെ ഒരുപാട് വാഹനങ്ങളും ഇടം പിടിക്കാറുണ്ട്. അതൊക്കെ അപ്പോൾ തന്നെ വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. ഓഫ് റോഡിലടക്കമുള്ള താരങ്ങളുടെ റൈഡ് വാർത്തയും എന്നും ആരാധകർ ഏറ്റെടുത്തിട്ടേയുള്ളു. നടന്മാരാണ് ഇക്കാര്യത്തിൽ പലപ്പോഴും വാർത്താ കോളങ്ങളിൽ ഇടം പിടിക്കാറുള്ളത്. എന്നാൽ നടൻമാർ മാത്രമല്ല, മഞ്ജു വാര്യരെ പോലെയുള്ള നടിമാരും ആഡംബര വാഹനങ്ങളിലും ബുള്ളറ്റ് ബൈക്കിലുമൊക്കെയാണ് സോളോ ട്രിപ്പ് പോകാറുള്ളത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുന്നത് മലയാളത്തിന്‍റെ മറ്റൊരു സൂപ്പർ നായികയുടെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ വീഡിയോ ദൃശ്യങ്ങൾ.

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നായിക മറ്റാരുമല്ല, മലയാളക്കരയിൽ നിന്നും പറന്നുയർന്ന് തെന്നിന്ത്യയുടെ തന്നെ സൂപ്പ‍ർ നായികമാരുടെ ഇടയിൽ മുൻനിരയിൽ ഇരിപ്പിടമുറപ്പിച്ച കീ‍ർത്തി സുരേഷാണ്. ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ തകർപ്പനൊരു വീഡിയോ ആണ് കീർത്തി സുരേഷ് തന്റെ സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുടെ ശ്രദ്ധ ആകർഷിക്കാനായി പോസ്റ്റ് ചെയ്‌തിക്കുന്നത്. ഒരു ഓഫ് റോഡ് വാഹനവുമായി ബീച്ചിലെ മണൽത്തരികൾ തെറിപ്പിച്ചു കടന്നു പോകുകയാണ് താരം.  ഓഫ് റോഡിങ് ഇൻ നമ്മ ചെന്നൈ എന്ന ക്യാപ്ഷൻ നൽകിയാണ് കീർത്തി സുരേഷ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

സൺഡേ ചില്ലിംഗ് എന്ന ഹാഷ്ടാഗും ഈ വീഡിയോയ്‌ക്കൊപ്പം താരം നൽകിയിട്ടുണ്ട്. സെലിബ്രറ്റി ഫോട്ടോഗ്രാഫർ ആയ കിരൺസാ ആണ് കീർത്തിയുടെ ഈ ഓഫ് റോഡ് റൈഡ് ദൃശ്യങ്ങൾ തന്റെ വീഡിയോയിൽ പകർത്തിയിരിക്കുന്നത്. കിരണസയെയും കീർത്തി ഈ വീഡിയോയിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ഈ ഒരു വീഡിയോ അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗ് ആയിരിക്കുന്നത്. 6 ദശ ലക്ഷത്തിലധികം പേരാണ് കീർത്തിയുടെ ഈ ഓഫ് റോഡ് റൈഡിങ് വീഡിയോ കണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം വൈറലായ വീഡിയോയ്ക്ക് നൂറുകണക്കിന് ലൈക്കുകളും കമന്‍റുകളും ഷെയറുകളും ലഭിച്ചു കഴിഞ്ഞു. കീർത്തി സുരേഷിൻ്റെ ഡ്രൈവിംഗ് സ്കില്ലിനെ ഏവരും അഭിനന്ദിക്കുകയാണ്. ഒറ്റവാക്കിൽ അത്യുഗ്രൻ എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. മണിക്കൂറുകൾക്കകം ഈ  വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. മഹീന്ദ്ര ഥാറിലാണ് ബീച്ച് റോഡിലെ കീർത്തിയുടെ ഗംഭീര പ്രകടനമെന്നതും ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ്. ലക്ഷങ്ങളുടെ ലൈക്കും വാരി കീർത്തി സുരേഷിൻ്റെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ മുന്നേറുകയാണ് ഇപ്പോൾ.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

13 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

16 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

17 hours ago