ഇത്ര സ്‌റ്റൈലിഷ് ആയി പോസ് ചെയ്യാന്‍ മറ്റേത് നടിക്ക് സാധിക്കും….!?

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ച നടിയാണ് കീര്‍ത്തി സുരേഷ്. അമ്മ മേനക സുരേഷ് പകര്‍ന്നു തന്ന അഭിനയ പാഠങ്ങള്‍ തന്റെ ഓരോ സിനിമയിലൂടെയും കീര്‍ത്തി സുരേഷ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇത്തവണ ബോള്‍ഡ് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് കീര്‍ത്തി എത്തിയിരിക്കുന്നത്.

ഇത്ര സ്‌റ്റൈലിഷായി കീര്‍ത്തി സുരേഷിന് അല്ലാതെ മറ്റേത് നടിയ്ക്ക് പോസ് ചെയ്യാന്‍ സാധിക്കും എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലാണ് കീര്‍ത്തി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അവിടെയാണ് താരത്തിന് ഏറ്റവും കൂടുതല്‍ സ്വീകാര്യതയും അംഗീകാരവും ലഭിക്കുന്നതും. അതേസമയം, തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് കീര്‍ത്തി സുരേഷ്.

‘മഹാനടി’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതോടെയാണ് കീര്‍ത്തിയുടെ പ്രതിഫലം ഉയര്‍ന്നത്. എല്ലാ ഭാഷകളിലും കൈനിറയെ സിനിമകള്‍ ലഭിക്കുന്നുണ്ടെങ്കിലും കീര്‍ത്തി ഒരു ഭാഗ്യനടി അല്ല എന്ന തരംതാഴ്ത്തലും താരത്തിനെതിരായി നടക്കുന്നുണ്ട്.

സര്‍ക്കാരു വരി പാട്ട എന്ന മഹേഷ് ബാബു ചിത്രത്തില്‍ താരത്തിനെ തിരഞ്ഞെടുത്തത് മഹേഷ് ബാബുവിന്റെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കാരണം സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും ഇതേ അഭിപ്രായം ഉയര്‍ന്നു വന്നിരുന്നുവത്രെ. എന്നാല്‍ ഈ വാര്‍ത്തകളില്‍ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Rahul

Recent Posts

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

50 mins ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

1 hour ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

2 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

3 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

5 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

6 hours ago