കീർത്തി സുരേഷ് നായികയായി എത്തുന്ന പുതിയ ചിത്രമാണ് റിവോൾവർ റീത്ത. സംവിധായകൻ കെ ചന്ദ്രുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. നടി സാമന്തയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ റിവോൾവർ റീത്തയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.
രണ്ട് റിവോൾവർ തോക്കുകൾ പിടിച്ച് നിൽക്കുന്ന കീർത്തി സുരേഷിന്റെ രേഖാചിത്രമാണ് പോസ്റ്ററിൽ കാണാൻ കഴിയുക. കലാസംവിധായകൻ വിനോദ് രാജ്കുമാർ , ഛായാഗ്രാഹകൻ ദിനേശ് കൃഷ്ണൻ ബി, എഡിറ്റർ പ്രവീൺ കെഎൽ എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ ടെക്നിക്കൽ മേഖയിൽ പ്രവർത്തിക്കുന്നത്. സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് റിവോൾവർ റീത്ത നിർമ്മിക്കുന്നത്.
നവീന സരസ്വതി ശബതം എന്ന സിനിമയ്ക്ക് ശേഷം കെ ചന്ദ്രു സംവിധാനെ ചെയ്യുന്ന സിനിമയാണ് റിവോൾവർ റീത്ത. അണിയറയിൽ ദസറ, ഭോല ശങ്കർ, മാമന്നൻ, സൈറൺ എന്നിവയുൾപ്പെടെ നിരവധി പ്രോജക്ടുകൾ കീർത്തിയുടെതായി ഒരുങ്ങുന്നുണ്ട്.മലയാളത്തിൽ ടൊവിനോയുടെ നായികയായി വാശി എന്ന ചിത്രത്തിലാണ് കീർത്തി സുരേഷ് ഒടുവിൽ അഭിനയിച്ചത്.കഴിഞ്ഞ ദിവസം തെലുങ്ക് സിനിമയായ ദസറയുടെ ചിത്രീകരണം പൂർത്തിയായി എന്ന് കീർത്തി സുരേഷ് അറിയിച്ചിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…