Film News

വൃക്ക രോഗികൾക്ക് ആശ്വാസവുമായി ഹൈക്കോടതി

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും, മറ്റ് ഗുരുതര അസുഖ ബാധിതയായ രോഗികൾക്കും ആശ്വാസമായി ഹൈക്കോടതി വിധി, മലപ്പുറം ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ ആണ് ഇങ്ങനെ  കിഡ്നി രോഗികൾക്ക് ആവശ്യം വരുന്ന ബ്രാൻഡഡ് മരുന്നുകൾ വില കുറച്ച് നൽകണമെന്നാവശ്യവുമായി ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനമാകെ  അംഗങ്ങളുള്ള ഈ കൂട്ടായ്മ കിഡ്നി രോഗികളുടെ പ്രശ്നങ്ങളും ആവശ്യങ്ങൾക്കായി മുന്നിട്ട് ഇറങ്ങാറുണ്ട്.

2020 ഏപ്രിൽ 30ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ഒരു ഉത്തരവ് ഇറക്കുകയുണ്ടായി. ഈ  ഉത്തരവ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർക്ക് ജീവൻ രക്ഷാ മരുന്നുകൾ മേടിച്ച് അതാത് ആരോഗ്യ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യാൻ അനുവദിക്കുന്നതാണ്. ഉത്തരവിൻ്റെ ആദ്യ ഭാഗം പറയുന്നത് ജീവൻ രക്ഷാ മരുന്നുകളെ കുറിച്ചും രണ്ടാം ഭാഗം മെഡിക്കൽ ഓഫീസർമാർക്ക് മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് മരുന്ന് ലഭിക്കാൻ താമസം ഉണ്ടായാൽ കാരുണ്യ, ജൻ ഔഷധി, നീതി സ്റ്റോർ തുടങ്ങിയവയിൽ നിന്ന് ആവശ്യമെങ്കിൽ മരുന്ന് മേടിക്കാൻ അധികാരപ്പെടുത്തി കൊണ്ട് ഉള്ളതാർന്നു. കൂടാതെ പ്രസ്തുത ഉത്തരവിൻ്റെ രണ്ടാം ഭാഗം പ്രകാരം മെഡിക്കൽ ഓഫീസർമാർക്ക് ബ്രാൻഡഡ് ജീവൻ രക്ഷാ മരുന്നുകൾ മേടിക്കാൻ നിർദ്ദേശവും അധികാരവും നൽകുന്നതാണ്

 
ഇതിലേക്കായി ഒരു തുക നഗരസഭകൾ മാറ്റി വെയ്ക്കാനുള്ള നിർദ്ദേശവും ഉത്തരവിലുണ്ട്. എന്നാല് പിന്നീട് ഒരു മുന്നറിയിപ്പും തുടർ ഉത്തരവുകളും ഇല്ലാതെ മരുന്ന് വിതരണം നിർത്തുകയാണ് ഉണ്ടായത്. ഇതോടു കൂടി കിഡ്നി രോഗികൾക്ക് ബ്രാൻഡഡ് മെഡിസിൻ ലഭ്യമല്ലാതവുകയും പുറത്ത് നിന്ന് കൂടിയ വിലയിൽ മരുന്നുകൾ വാങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടായി. ബ്രാൻഡഡ് മെഡിസിന് പകരം ജനറിക് മെഡിസിൻ ലഭ്യമാക്കിയെങ്കിലും ജനറിക് മെഡിസിൻ പലപ്പോഴും കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളിൽ കിഡ്നി നിരാകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

ഇത്തരംസാഹചര്യത്തിലാണ്സർക്കാർ യാതൊരുമുന്നറിയിപ്പുംഇല്ലാതെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങൾ വഴിയുള്ളമരുന്ന് വിതരണം നിർത്തിയത്. അത് മൂലം രോഗികൾക്ക് ബ്രാൻഡഡ്ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കാതെവരികയും രോഗികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്തു.ഇത്തരം ഒരു സാഹചര്യത്തിലാണ് 2020 ഏപ്രിൽ 30 ലെ ഉത്തരവ് തുടരണം എന്ന ആവശ്യവുമായി കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയെയും ആരോഗ്യ മന്ത്രിയെയും സമീപിക്കുന്നത്. എന്നാല് പരാതി സമർപ്പിച്ചു മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഒന്നും ഉണ്ടായില്ല. അങ്ങനെ കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ ഭാരവാഹികൾ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ വിമല ബിനുവിനെ സമീപിക്കുകയും നിയമോപദേശം തേടുകയും അഡ്വ വിമല ബിന് വഴി ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുകയും ചെയ്തു. ഹർജി പരിഗണിച്ച ജഡ്ജി ശ്രീ ദേവൻ രാമചന്ദ്രൻ മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാരുടെ പരാതി മാനുഷിക മൂല്യങ്ങൾ കണക്കിലെടുത്ത് പരിഗണിച്ച് കൊടുക്കണമെന്ന് ഉത്തരവിട്ടു.

പ്രസ്തുത ഉത്തരവ് സംസ്ഥാനത്തെ പതിനായിരക്കണക്കിനു കിഡ്നി രോഗികൾക്ക് ആശ്വാസമായിരിക്കുകയാണ്. ബ്രാൻഡഡ് മെഡിസിൻ്റെ ഉയർന്ന വില കിഡ്നി രോഗികൾക്ക് താങ്ങാൻ കഴിയുന്നതല്ല. ഇത്തരം ഒരു സാഹചര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി വിധി സംസ്ഥാനത്ത് ഒട്ടാകെയുള്ള് കിഡ്നി രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

Suji

Entertainment News Editor

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

2 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago