ബംപറടിക്കാൻ മണിക്കൂറുകൾ മാത്രം; ആരാകും ആ ഭാഗ്യശാലി?

കേരളക്കാരയാകെ കാത്തിരിക്കുന്ന ഒന്നാണ് ആരാണ് 25 കോടി അടിക്കുന്ന ആ ഭാഗ്യശാലി അല്ലെങ്കിൽ ഭാഗ്യശാലികൾ എന്ന്. ഓണം ബമ്പർടിക്കറ്റ് എടുത്തവരൊക്കെ കിലുക്കം സിനിമയിലെ കിട്ടുണ്ണിയെപോലെ മനക്കോട്ട കീട്ടിയിരിക്കുകയാണ്. എങ്ങാനും അടിച്ചാലോ ? അങ്ങനെ   തിരുവോണം ബംപര്‍ നിങ്ങള്‍ക്കടിച്ചാല്‍ ഒന്നാംസമ്മാനമായ 25 കോടി കൈപ്പറ്റാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? ആദ്യം ലോട്ടറിയുടെ പിന്നില്‍ നിര്‍ദിഷ്ട സ്ഥലത്ത് ആധാര്‍കാര്‍ഡില്‍ ഉള്ളതുപോലെ പേരും മേല്‍വിലാസവും എഴുതി ഒപ്പിടണം. അതിനുശേഷം ലോട്ടറിയുടെ ഇരുവശത്തിന്‍റെയും ഫോട്ടോകോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. ഈ ഫോട്ടോകോപ്പികള്‍ക്കൊപ്പം യഥാര്‍ഥ ടിക്കറ്റും കൂടി  ബാങ്കിലോ ജില്ലാ ലോട്ടറി ഓഫീസിലോ ഹാജരാക്കണം.ലോട്ടറി ടിക്കറ്റിന് പുറമെ, ബാങ്ക് അക്കൗണ്ട് രേഖകള്‍, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയും വേണം. ആധാറിന്‍റെയും പാന്‍കാര്‍ഡിന്‍റെയും ഇരുപുറവും ഫോട്ടോസ്റ്റാറ്റ് എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി വേണം സമര്‍പ്പിക്കാന്‍. ലോട്ടറി ഓഫീസില്‍ നിന്നോ കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ കിട്ടുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സമ്മാനാര്‍ഹന്‍റെ രണ്ട് ഫോട്ടോകള്‍ ഒട്ടിക്കണം. ഫോട്ടോയില്‍ ഗസറ്റഡ് ഓഫീസറുടെ ഒപ്പും പേരും സീലും വേണം. ഓർക്കുക  ജന്‍ധന്‍, സീറോ ബാലന്‍സ് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക ഇടില്ല. സാധാരണ ബാങ്ക് അക്കൗണ്ടുകളാണ് വേണ്ടത് .  ബാങ്ക് വഴിയാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ സമ്മാനാര്‍ഹന്‍ ബാങ്കിനെ അധികാരപ്പെടുത്തുന്നതടക്കം ആ ബാങ്കില്‍ നിന്നുള്ള കൂടുതല്‍ രേഖകളും ആവശ്യമാണ്. ഇതരസംസ്ഥാനക്കാരനാണ് ലോട്ടറിയടിക്കുന്നതെങ്കില്‍ എല്ലാരേഖകളും നോട്ടറി ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടി വരും. അതെ സമയ 25 കോടി ഒന്നാം സമ്മാന അടിക്കണമെങ്കിന്റൽ തിരുവോണം ബംപര്‍ വാങ്ങനാം. അതിനു   500 രൂപ മുടക്കണം. വിലക്കയറ്റത്തിന്‍റെ കാലത്ത് ഇത്രയും രൂപ ഭാഗ്യപരീക്ഷണത്തിന് മുടക്കുന്നതിന് മുമ്പ് സാധാരണക്കാര്‍ പലവട്ടം ആലോചിക്കും. ബംപര്‍ ടിക്കറ്റുകളുടെ വില കൂടിയതോടെ ഇപ്പോൾ  പലരും പങ്കുചേര്‍ന്നാണ് ടിക്കറ്റ് എടുക്കുന്നത്. കഴിഞ്ഞ തവണ  10 കോടിയുടെ മണ്‍സൂണ്‍ ബംപര്‍ അടിച്ചത് ഹരിത കര്‍മ സേനാംഗങ്ങളായ 11 സ്ത്രീകള്‍ക്കാണ്. ഇങ്ങനെ ടിക്കറ്റ് എടുക്കുമ്പോള്‍ പണം ഭാഗ്യക്കുറി വകുപ്പ് ആരുടെ അക്കൗണ്ടിലേക്കാണ് കൈമാറുന്നത്?

രണ്ടു തരത്തിലാണ് ഇങ്ങനെ വരുമ്പോള്‍ പണം കൈമാറുന്നത്.
1. ലോട്ടറിയടിച്ചവര്‍ ചേര്‍ന്ന് ജോയിന്‍റ് അക്കൗണ്ട് തുടങ്ങുക, ടിക്കറ്റ് കൈമാറുമ്പോള്‍ ഈ അക്കൗണ്ടിലേക്ക് പണം ലഭിക്കും.
2. ലോട്ടറിയടിച്ചവര്‍ തമ്മില്‍ ധാരണയിലെത്തി ഒരാളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങുക. പിന്നീട് മുന്‍ധാരണയനുസരിച്ച് തുക വീതം വച്ചെടുക്കുക.
രണ്ടായാലും ഭാഗ്യക്കുറി വകുപ്പിനെ സംബന്ധിച്ച് മുന്നില്‍ ഉള്ളത് ഒരു ടിക്കറ്റ് മാത്രമാണ്. പലര്‍ ചേര്‍ന്ന് ലോട്ടറി വാങ്ങുന്നതും സമ്മാനം കിട്ടിയാല്‍ അവര്‍ തമ്മില്‍ വീതം വയ്ക്കുന്നതും ഒന്നും ഭാഗ്യക്കുറിവകുപ്പിന് തലവേദനയായി മാറില്ല.എന്നാല്‍ ഇപ്പോള്‍ ഭാഗ്യക്കുറി വകുപ്പ് ഇക്കാര്യത്തില്‍ ഇളവ് നല്‍കുന്നുണ്ട്. പലര്‍ ചേര്‍ന്ന് വാങ്ങിയ ലോട്ടറിയാണെങ്കില്‍ സമ്മാനത്തുക ഏതുതരത്തില്‍ വീതിച്ചു കൊടുക്കണം എന്ന് ഭാഗ്യക്കുറി വകുപ്പിന് രേഖാമൂലം നല്‍കിയാല്‍  അതനുസരിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം വീതിച്ച് നല്‍കും. 2019ലെ 12 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചത് കരുനാഗപ്പള്ളിയിലെ ആറ് ജ്വല്ലറി ജീവനക്കാര്‍ക്ക് ആയിരുന്നു. അവര്‍ പങ്കുചേര്‍ന്നായിരുന്നു ടിക്കറ്റ് വാങ്ങിയത്. അന്ന് നികുതി കഴിഞ്ഞുള്ള സമ്മാനത്തുകയായ 7.56 കോടി രൂപ ഇവര്‍ ആവശ്യപ്പെട്ടതുപോലെ വീതം വച്ചു നല്‍കുകയായിരുന്നു ഭാഗ്യക്കുറി വകുപ്പ്.അതായത് സംഘം ചേര്‍ന്ന് ലോട്ടറി വാങ്ങുമ്പോള്‍ സമ്മാനം കിട്ടിയാല്‍ ഒന്നുകില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് എടുക്കുക അല്ലെങ്കില്‍ വീതംവയ്പ്പ് ലോട്ടറിവകുപ്പിനെ ഏല്‍പ്പിക്കുക. ചുമതല ലോട്ടറി വകുപ്പിനെ ഏല്‍പ്പിക്കുമ്പോള്‍ സംഘത്തിലുള്ള എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പുവരുത്തണം. ടിക്കറ്റ് വില 500 രൂപയാണെങ്കിലും തിരുവോണം ബംപര്‍ വില്‍പന അവസാന ദിവസങ്ങളില്‍ കുതിച്ചുയരുകയാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി ബംപറുകളുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ വില്‍പനയാണ് തിരുവോണം ബംപറിന്‍റേത്. 71.5 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ഇന്നലെ വൈകിട്ടുവരെ വിറ്റു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 66.5 ലക്ഷം തിരുവോണം ബംപര്‍ ടിക്കറ്റുകളായിരുന്നു വിറ്റത്. അഞ്ചുലക്ഷത്തോളം ടിക്കറ്റുകള്‍ ഇത്തവണ അധികം വിറ്റുകഴിഞ്ഞു. കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്ന തരത്തില്‍ സമ്മാനഘടന പരിഷ്കരിച്ചത് ജനപ്രീതി  ഉയര്‍ത്തിയിട്ടുണ്ട്.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago