മുഖലക്ഷണത്തിൽ പോലീസ് പിടിക്കും എഐ ഫെയ്‌സ്റെക്കഗ്‌നേഷൻ സോഫ്ട് വെയറുമായി കേരളാ പൊലീസ്

എ ഐ ഇമേജ് സെർച്ച് സംവിധാനം ഉപയോഗിച്ച്‌ സംശയിക്കുന്ന അല്ലെങ്കില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണ് പ്രതികളെ തിരിച്ചറിയുന്നത്.കേരളാ പോലീസിനെ അങ്ങനെയൊന്നും പറ്റിക്കാൻ പറ്റില്ല. കുറ്റവാളികള്‍ പിടിക്കപ്പെടാതിരിക്കാന്‍ വേഷം മാറി നടന്നാലും മുഖലക്ഷണം നോക്കി പിടികൂടാന്‍ ഫേസ് റിക്കഗ്നിഷന്‍ സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരളാ പോലീസ്.കേരളാ പോലീസ് വികസിപ്പിച്ചെടുത്ത പോലീസ് ആപ്ലിക്കേഷനായ iCops ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ് ഉപയോഗിച്ചാണ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. iCops ക്രിമിനല്‍ ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി AI Image search സംവിധാനം ഉപയോഗിച്ച്‌ സംശയിക്കുന്ന അല്ലെങ്കില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണ് പ്രതികളെ തിരിച്ചറിയുന്നതെന്നും കേരളാ പോലീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. വേഷം മാറിയാലും മുഖലക്ഷണത്തില്‍ പിടിവീഴും…കേരള പോലീസ് വികസിപ്പിച്ചെടുത്ത പോലീസ് ആപ്ലിക്കേഷനായ iCops ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള Face Recognition System സംവിധാനം ആരംഭിച്ചു.
i Cops ക്രിമിനല്‍ ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി A \I Image search സംവിധാനം ഉപയോഗിച്ച്‌ സംശയിക്കുന്ന അല്ലെങ്കില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണ് പ്രതികളെ തിരിച്ചറിയുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌പോലും ഫോട്ടോ എടുത്ത് നിമിഷനേരംകൊണ്ട് ഗാലറിയിലെ ചിത്രങ്ങളുമായി ഒത്തുനോക്കാനും ആള്‍മാറാട്ടം നടത്തി മുങ്ങി നടക്കുന്നവരെ തിരിച്ചറിയാനും FRS സംവിധാനത്തിന്റെ സഹായത്തോടെ സാധിക്കും.ഈ സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും തയ്യാറാക്കിയിരിക്കുന്നത് CCTNS ഡിവിഷനിലെ സാങ്കേതിക വിദഗ്ദരായ പോലീസ് ഉദ്യോഗസ്ഥരാണ് തൃശൂര്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളൂര്‍ക്കര സെന്റ് ആന്റണീസ് പള്ളിയുടെ ഭണ്ഡാര മോഷണ ശ്രമത്തിനിടെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ വടക്കാഞ്ചേരി പോലീസ് പിടികൂടിയിരുന്നു.

പിടികൂടിയ ആള്‍ പൊലീസിന് മുന്നില്‍ വളരെ സാധുവായാണ് പെരുമാറിയത്. സംശയം തോന്നിയ പോലീസ് FRS (Face Recognition System) ലെ ക്രിമിനല്‍ ഗാലറി ഉപയോഗിച്ച്‌ ഇയാളുടെ ഫോട്ടോ സെര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയത് അമ്പരപ്പിക്കുന്ന വിവരങ്ങളായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ കാദര്‍ ബാഷ ഷാനവാസാണ് പിടിയിലായിരിക്കുന്നതെന്ന് വടക്കാഞ്ചേരി പോലീസിന് മനസ്സിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും, പല കോടതികളില്‍ പിടികിട്ടാപുള്ളിയായി LP വാറണ്ടുകള്‍ ഇയാള്‍ക്കെതിരെ നിലവിലുള്ളതായും അറിയാൻ കഴിഞ്ഞു. ഇതേ സംവിധാനം ഉപയോഗിച്ച്‌ വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിലെ തന്നെ ഒരു അഞ്ജാത മൃതശരീരത്തെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കാണാതാകുന്നവരെ സംബന്ധിച്ച വിവരങ്ങളും ഫോട്ടോയും FRS ഉപയോഗിച്ച്‌ പരിശോധിക്കാന്‍ സാധിക്കും. അപ്പോൾ കുറ്റവാളികൾ കരുതിയിരിക്കുക. കേരളാ പോളിസി പണി തുടങ്ങീ.

Aswathy

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago