‘സിനിമ ആസ്വാദനത്തിന് സ്വന്തമായ ഒടിടി സംവിധാനവുമായി കേരളം’

സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുമായി സംസ്ഥാന സര്‍ക്കാര്‍. സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”സി സ്‌പേസ്’ എന്ന പേരിലാകും ഒ.ടി.ടി പ്ലാറ്റ്‌ഫോം അറിയപ്പെടുക.

ലോകോത്തര സിനിമകളുടെ ആസ്വാദനം. അതും മികച്ച സാങ്കേതിക സംവിധാനങ്ങളോടെ. അത്തരത്തില്‍ ഒരു സംവിധാനമാണ് സാംസ്‌ക്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കെ.എസ്.എഫ്.ഡി.സി ഒരുക്കുന്ന ഈ സംരംഭം. സര്‍ക്കാരിന്റെ കീഴില്‍ സിനിമാസ്വാദനത്തിനായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

തിയേറ്റര്‍ റിലീസിംഗിന് ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യിലേക്ക് എത്തുക. അതിനാല്‍ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റര്‍ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്ന് മാത്രമല്ല ഓരോ നിര്‍മ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കും.

ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌കാരം നേടിയതുമായ ചിത്രങ്ങള്‍ക്ക് ഒ.ടി.ടി.യില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു. കേരളപ്പറവി ദിനമായ നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഒടി.ടി. പ്ലാറ്റ്‌ഫോമിലേക്ക് സിനിമകള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം 2022 ജൂണ്‍ ഒന്ന് മുതല്‍ കെ.എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Gargi

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

21 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago