എഞ്ചിനിയറിംഗ് കോളജിൽ സണ്ണി ലിയോണിന്‍റെ നൃത്ത പരിപാടി വേണ്ട; അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല വിസി

Follow Us :

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ന‍ൃത്തപരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല വിസി.
കേരള സർവകലാശാല ക്യാംപസിലെ യൂണിവേഴ്സിറ്റി എൻജിനീയറിം​ഗ് കോളേജിൽ നൃത്ത പരിപാടി നടത്തുന്നതാണ് തടഞ്ഞത്. അനുമതി വാങ്ങാത്തതിനാലാണ് കേരള സർവകലാശാല വൈസ് ചാൻസിലർ പരിപാടി തടഞ്ഞതെന്നാണ് വിശദീകരണം.

വിസി ഡോ. മോഹൻ കുന്നുമ്മൽ ഇത് സംബന്ധിച്ച നിർദേശവും രജിസ്ട്രാർക്ക് നൽകി. ജൂലൈ അഞ്ചിനാണ് കേരള സർവകലാശാല ക്യാംപസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിം​ഗ് കോളജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ തീരുമാനിച്ചത്. സർവകലാശാലയുടെ അനുമതി വാങ്ങാതെയായിരുന്നു കോളജ് യൂണിയൻ പരിപാടി നടത്താൻ തീരുമാനിച്ചത്.

Kerala varsity VC denies permission for Sunny Leone dance performance in engg college

പുറത്തു നിന്നുള്ളവറുടെ സംഗീത പരിപാടികൾക്കുള്ള സർക്കാർ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികൾക്കുള്ള വിലക്ക് ശക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
തിരുവനന്തപുരം ഗവ. എൻജിനീയറിം​ഗ് കോളജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർഥികൾ മരിച്ചിരുന്നു.