കേശുവേട്ടന് ലോട്ടറി അടിച്ചേ….!! കേശു ഈ വീടിന്റെ നാഥന്‍.. ട്രെയിലര്‍ തരംഗമാകുന്നു…

ജനപ്രിയ നടന്‍ ദിലീപ് ഒരിടവേളയ്ക്ക് ശേഷം കേശുവേട്ടൻ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ പോവുകയാണ്. രണ്ട് ആത്മസുഹൃത്തുക്കള്‍ ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതകൂടിയുള്ള സിനിമയാണ് കേശു ഈ വീടിന്റെ നാഥന്‍. ദിലീപിനെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തില്‍ ദിലീപ്- ഉര്‍വശി ജോഡി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലര്‍ ജനങ്ങളിലേക്ക് എത്തിയത്. കനകം- കാമിനി- കലഹം എന്ന ചിത്രത്തിന് ശേഷം ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി റിലീസ് ആകുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ‘കേശു ഈ വീടിന്റെ നാഥന്‍’.

ദിലീപ് – നാദിര്‍ഷ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് ചിരി വിരുന്നാകും എന്ന് ഊട്ടിയുറപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍ ഉടനീളം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. പുതുവര്‍ഷം മുതല്‍ കുടുംബ പ്രേക്ഷരെ ചിരി സദസ്സിലേക്ക് തിരികെയെത്തിക്കുന്ന ദിലീപ് ചിത്രമായിരിക്കും കേശു ഈ വീടിന്റെ നാഥന്‍ എന്ന് അടിവരയിടുന്നതാണ് ട്രെയിലറും ഇതുവരെ പുറത്തു വന്ന ഗാനങ്ങളും. ദേശീയപുരസ്‌ക്കാര ജേതാവ് സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഗണപതി,സിദ്ധിഖ്,സലിം കുമാര്‍,ഹരിശ്രീ അശോകന്‍,കലാഭവന്‍ ഷാജോണ്‍,ഹരീഷ് കണാരന്‍,ശ്രീജിത്ത് രവി,ജാഫര്‍ ഇടുക്കി,കോട്ടയം നസീര്‍,സാദിഖ്,പ്രജോദ് കലാഭവന്‍,ഏലൂര്‍ ജോര്‍ജ്,ബിനു അടിമാലി,അരുണ്‍ പുനലൂര്‍,കൊല്ലം സുധി,നന്ദു പൊതുവാള്‍,ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഡിസംബര്‍ 31-ന് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

 

 

 

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago