കെ.ജി.എഫ് ഒന്നാം ഭാഗം കൊണ്ട് തന്നെ റോക്കി ഭായ് യുടെ ആരാധകര്‍ ആയി മാറിയ പ്രേക്ഷകരിലേക്ക് ആവേശവും ആരവവും നിറച്ചു കൊണ്ടാണ് കെ.ജി.എഫ് രണ്ടാം ഭാഗവും എത്തിയത്. കാത്തിരിപ്പിനൊടുവില്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ തീയറ്ററുകളില്‍ ആവേശം തീര്‍ത്ത കെജിഎഫിന്റെ പ്രമോഷന് പാട്ടും എത്തിയിരിക്കുകയാണ്.
മോണ്‍സ്റ്റര്‍ സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് കാഴ്ച്ചക്കാര്‍ കണ്ടു കഴിഞ്ഞ ഈ പാട്ട് യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തിയിരിക്കുകയാണ്. പാട്ടിന്റെ വരികള്‍ ഒരുക്കിയതും പാടിയതും അതിഥി സാഗറാണ്.
രവി ബസ്റുര്‍ സംഗീം നിര്‍വ്വഹിച്ച പാട്ടിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്, ഹര്‍ഷ ആണ്. കന്നഡ സിനിമാ ലോകത്തിന് എന്നും അഭിമാനിക്കാവുന്ന ചിത്രമായി മാറിയ കെ.ജി.എഫിന്റെ ഗാനങ്ങളും ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കുകയാണ്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കെ.ജി.എഫ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ്. ഇപ്പോള്‍ സിനിമയുടെ പ്രമോഷന് സോംഗ് കൂടി എത്തിയതോടെ ഗാനവും ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…