കെജിഎഫ് കണ്ട് റിപ്പർ മോഡൽ കൊലപാതകം; പതിനെട്ടുകാരനായ കൊലയാളി അറസ്റ്റിൽ

മൂന്ന് ദിവസത്തിനിടെ 4 പേരെ ക്രൂരമായി കൊലപ്പെടുത്തിയ റിപ്പര്‍ മോഡല്‍ കൊലയാളിയായ 18കാരന്‍ അറസ്റ്റില്‍.  മധ്യപ്രദേശിലെ സാഗറിലും ഭോപാലിലുമായി രാത്രി കാവല്‍ക്കാരെ കൊലപ്പെടുത്തിയ ശിവപ്രസാദ് ധുര്‍വയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രശസ്തനാകാന്‍ വേണ്ടി നടത്തിയ കൊലപാതകമാണിതെന്നു പൊലീസ് പറഞ്ഞു. കാവല്‍ക്കാര്‍ രാത്രിയില്‍ ഉറങ്ങുന്നതിനിടെ ചുറ്റികകൊണ്ടും കല്ലുകൊണ്ടും വടികൊണ്ടും തലതകര്‍ത്തായിരുന്നു സാഗര്‍ ജില്ലയിലെ 3 കൊലപാതകങ്ങള്‍. നാലാമത്തെ കൊലപാതകം ഭോപാലില്‍ നടന്നതിനു പിന്നാലെ ഇയാള്‍ പിടിയിലായി.
ശിവപ്രസാദ് കുറ്റം സമ്മതിച്ചു. യഷ് നായകനായെത്തിയ ബഹുഭാഷാ ചിത്രം കെജിഎഫില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പ്രശസ്തനാകാനും പണമുണ്ടാക്കാനും വേണ്ടി കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ കൊറേഗാവില്‍ ഹോട്ടല്‍ ജോലിക്കാരനായി ജോലി ചെയ്തിരുന്നപ്പോള്‍ ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതാണെന്നും സമ്മതിച്ചു. കഴിഞ്ഞ മേയില്‍ നടന്ന മറ്റൊരു കൊലപാതകത്തിലും ഇയാളുടെ പങ്ക് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. സാഗറില്‍ കൊലപ്പെടുത്തിയ ആളില്‍നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago