കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയതോടെ ആവേശത്തിന്റെയും ആഘോഷത്തിന്റെ നിമിഷങ്ങളാണ് കടന്നു പോകുന്നത്. ഒന്നാം ഭാഗത്തിന്റെ മൂല്യം ഒട്ടും ചോര്‍ന്നു പോകാതെ തന്നെ രണ്ടാം ഭാഗവും ഒരുപടി മികച്ച രീതിയില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകന് പ്രശാന്ത് നീലിന് കഴിഞ്ഞു എന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പറയുന്നത്. സിനിമ റിലീസായി മണിക്കൂറുകള്‍ പിന്നിടവെ സിനിമയുടെ എഡിറ്ററായ ഉജ്ജ്വല്‍ കുല്‍ക്കര്‍ണിയുടെ കുറിച്ചാണ് സിനിമാ ആസ്വാദകര്‍ തിരയുന്നത്.
വെറും പത്തൊന്‍പത് വയസ്സ് പ്രായമുള്ള ഈ യുവാവാണ് കെജിഎഫ് രണ്ടാം ഭാഗത്തിന്റെ എഡിറ്റിംഗം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ് പേരും ഉജ്ജ്വലിന്റേത് ആണെന്ന കാര്യത്തില്‍ സംശയമില്ല, കണ്ണിമ ചിമ്മാതെ സ്ക്രീനിലേക്ക് നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രശാന്ത് നീലിന്റെ മെയ്ക്കിംഗ് തന്നെയാണ് കെജിഎഫ്: ചാപ്റ്റര്‍ രണ്ടിന്റെ പ്രധാന ആകര്‍ഷണം. ഉജ്വല്‍ കുല്‍ക്കര്‍ണിയുടെ കട്ടുകള്‍ സിനിമ കണ്ടിറങ്ങിയവര്‍ക്ക്
മറ്റൊരു അനുഭവമായിരുന്നു. ഇപ്പോള്‍ ഈ ചെറുപ്പക്കാരന്റെ എഡിറ്റിംഗ് കലയിലുള്ള മികവ് തന്നെയാണ് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും എടുത്ത് പറയുന്ന മറ്റൊരു പ്രധാന കാര്യം. കന്നഡ സിനിമയെ ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ തന്നെ നെറുകയില്‍ കൊണ്ടെത്തിക്കാന്‍ കെ.ജി.എഫ് ഒന്നാം ഭാഗത്തിന് തന്നെ സാധിച്ചിട്ടുണ്ട്. യാഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത്
ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മെയിന്‍ വില്ലനായി എത്തുന്ന സഞ്ജയ്ക്ക് പുറമെ മറ്റ് വില്ലന്മാരും ഇക്കുറി റോക്കി ഭായ്ക്ക് എതിരാളി ആയി എത്തുന്നുണ്ട്,
രവീണ ടണ്ടണ്, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നുണ്ട്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…