‘ചെലയാള്‍ക്കാര് തെറി വിളിക്കും, ചെലയാള്‍ക്കാര് തള്ളക്കും വിളിക്കും’ ഖാലിപേഴ്‌സ് ഓഫ് ബില്യണയേഴ്‌സിലെ ടീസര്‍ പുറത്തുവിട്ടു

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖാലിപേഴ്‌സ് ഓഫ് ബില്യണയേഴ്‌സിലെ’ ടീസര്‍ പുറത്തിറങ്ങി. ചിത്രം മാര്‍ച്ച് 10 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. അന്‍പതിലധികം ടെലിവിഷന്‍ പ്രോഗ്രാമുകളും നിരവധി പരസ്യങ്ങളൂം സംവിധാനം ചെയ്യുകയും ലിജോ ജോസ് പല്ലിശ്ശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയും ചെയ്ത മാക്‌സ്വെല്‍ ജോസ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, തന്‍വി റാം എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ജഗദീഷ്, രമേഷ് പിഷാരടി, മേജര്‍ രവി, രഞ്ജിനി ഹരിദാസ്, ധര്‍മജന്‍, സരയു, ലെന, ഇടവേള ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചെറുപ്പം മുതല്‍ ദാസനും വിജയനുമെന്ന വിളിപ്പേര് നേടിയ സുഹൃത്തുക്കളായ ബിബിന്‍ ദാസും, ബിബിന്‍ വിജയനും സ്വന്തമായി ബിസിനസ് തുടങ്ങുകയെന്ന സ്വപ്നവുമായി നടക്കുന്ന ഐടി പ്രൊഫഷണലുകളായ യുവാക്കളാണ്. വിജയനെ ധ്യാന്‍ ശ്രീനിവാസനും ദാസനെ അജു വര്‍ഗ്ഗീസും അവതരിപ്പിക്കുന്നു. വിജയന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന നിധിയെന്ന കഥാപാത്രത്തെ തന്‍വി റാം അവതരിപ്പിക്കുന്നു. ദാസന്റെയും വിജയന്റെയും സ്വപ്നത്തിലേക്കുള്ള യാത്രയും നേരിടേണ്ടിവരുന്ന തടസ്സങ്ങളുമാണ് ചിത്രം പറയുന്നത്.

മെല്ലെ, ഈഡന്‍ ഗാര്‍ഡന്‍, കോലുമിട്ടായി, ചെമ്പരത്തി, ലവ് 24 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് അനിമയാണ് ഖാലി പഴ്‌സ് ഓഫ് ബില്ല്യ്ണയേര്‍സ് ക്യാമറയില്‍ പകര്‍ത്തുന്നത്. സുഡാനി ഫ്രം നൈജീരിയ, ഗ്രേറ്റ് ഫാദര്‍, കെട്ട്യോളാണ് എന്റെ മാലാഖ, കപ്പേള എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നൗഫല്‍ അബ്ദുള്ളയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

Gargi

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

15 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

27 mins ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

37 mins ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

43 mins ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

50 mins ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

57 mins ago