നാലേ നാല് സിനിമകൾ, എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ച് കയ്യടി നേടിയ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നസ്ലെനും ലുക്മാനും കല്യാണി പ്രിയദർശനുമാണ് മുഖ്യ റോളുകളിൽ എത്തുന്നത്. ഇപ്പോൾ പൃഥ്വിരാജിനൊപ്പം ഖാലിദ് റഹ്മാൻ കൈകോർക്കുന്നു എന്നുള്ള റിപ്പോർട്ടുകൾക്കും സ്ഥിരീകരണം വന്നിട്ടുണ്ട്.
ആടുജീവിതം പ്രൊമോഷനിടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാലിദ് റഹ്മാൻറെ സംവിധാനത്തിൽ പൃഥ്വിരാജ് ആദ്യമായി നായകനാവുന്ന ചിത്രമാണ് ഇത്. അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന സമയത്തേ താൻ ഖാലിദ് റഹ്മാനെ ശ്രദ്ധിച്ചിരുന്ന കാര്യവും അഭിമുഖത്തിൽ പൃഥ്വി പങ്കവെച്ചു. പൃഥ്വിരാജ് നായകനായ സപ്തമശ്രീ തസ്കരാ: എന്ന ചിത്രത്തിൻറെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു ഖാലിദ് റഹ്മാൻ.
പൃഥ്വിരാജ് കൂടി പങ്കാളിയായ ബാനർ ഓഗസ്റ്റ് സിനിമയാണ് സപ്തമശ്രീ നിർമ്മിച്ചത്. അന്ന് ഖാലിദ് റഹ്മാൻറെ സംവിധാന അരങ്ങേറ്റ ചിത്രം നമുക്ക് നിർമ്മിക്കാമെന്ന് സഹനിർമ്മാതാക്കളോട് പറഞ്ഞിരുന്നതായും പൃഥ്വി ഓർത്തെടുത്തു. ഖാലിദിൻറെ സംവിധാന അരങ്ങേറ്റമായിരുന്ന അനുരാഗ കരിക്കിൻവെള്ളം നിർമ്മിച്ചത് ഓഗസ്റ്റ് സിനിമാസ് തന്നെയായിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…