അന്ന് വസ്ത്രം മാറുമ്പോൾ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു! എന്നാൽ ഇപ്പോൾ അതിന് ഭയമാണ്; ഖുശ്‌ബു 

Follow Us :

ചുരുങ്ങിയ സമയം കൊണ്ട് തമിഴകത്തിന്റെ റാണി ആയി മാറിയ നടിയാണ് ഖുശ്‌ബു, ഇപ്പോൾ സിനിമ സെറ്റിൽ വെച്ച് അന്ന് തനിക്കുണ്ടായ സുരക്ഷിതത്വത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. അന്ന് സെറ്റിൽ വെച്ച് വസ്ത്രം മാറാനുള്ളാ  മാർഗ്ഗങ്ങൾ ഇല്ലെങ്കിലും സുരക്ഷിതത്വം ഉണ്ടായിരുന്നു, ഒരു ഭയം പോലുമില്ലതെ വസ്ത്രം മാറാൻ കഴിയുമായിരുന്നു. അന്ന് സെറ്റിലുള്ളവരെ വലിയ വിശ്വാസമായിരുന്നു. അന്ന് ആരുടെ കയ്യിലും ഇപ്പോളത്തെപ്പോലുള്ള മൊബൈലുകൾ ഇല്ലല്ലോ

അതുകൊണ്ടു തന്നെ അവർ ഫോട്ടോ എടുക്കുമെന്ന് പേടിക്കേണ്ട, എന്നാൽ ഇപ്പോൾ ഭയമുണ്ട്, ഇന്ന് സെറ്റിൽ അത്രത്തോളം സുരക്ഷിതത്വമില്ല. അന്ന് യൂണിറ്റിൽ വലിയ സംരക്ഷണം ഉണ്ടയിരുന്നു, വസ്ത്രം മാറുന്ന സമയത്ത് യൂണിറ്റിലെ ലൈറ്റ് ബോയ്സിനെയോ , അല്ലെങ്കിൽ കോസ്റ്റ്യൂമറെയെ യോ വിളിക്കും അവർ ഒരു തുണി കൊണ്ട് മറച്ചുതരും, അവർ അങ്ങനെ തിരിഞ്ഞുനോക്കുക പോലുമില്ല, അതുപോലെ കാറിൽ ആയാലും വസ്ത്രം മാറാം കാർ പോലും തുണി കൊണ്ട് മറക്കും . ഡ്രൈവർ പോലും അവിടെ നിൽക്കില്ല,

പുറത്ത് നിൽക്കുന്ന ഡ്രെെവർ ആളുകൾ വരാതെ ശ്രദ്ധിക്കും. എന്നാൽ ഇപ്പോൾ ഭയമാണെന്നും ഖുശ്ബു പറയുന്നു, അതുപോലെ തന്റെ പിതാവിനെ കുറിച്ചും നടി പറയുന്നു അച്ഛൻ പണം മത്രമാണ് നോക്കിയത്. കൂടുതൽ പണം ലഭിക്കുന്ന സിനവിമകളിൽ തന്നെ അഭിനയിപ്പിച്ചു. നല്ല സിനിമകൾ നഷ്ടപ്പെടുത്തി. ഇതോടെ ഹിന്ദിയിൽ ഭാ​ഗ്യമില്ലാത്ത നടിയായി താൻ മാറി. എന്നാൽ അച്ഛനെ ധിക്കരിച്ച് തെന്നിന്ത്യൻ സിനിമകളിലേക്ക് കടക്കാൻ താൻ തീരുമാനിച്ചെന്നും ഖുശ്ബു പറയുന്നു