വൈറലായി കിം കര്‍ദാഷിയന്റെ പുതിയ ഫാഷന്‍; കാരണമിതാണ്

കിം കര്‍ദാഷിയന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറ്. എന്നാല്‍ കഴിഞ്ഞ ദിവസം കിം പങ്കുവച്ച ഒരു ചിത്രം കണ്ട് ഞെട്ടി. കറുപ്പ് മാക്സി ഡ്രസ് അണിഞ്ഞ് കറുത്ത കൂളിംഗ് ഗ്ലാസും വച്ച് കിം സ്‌റ്റൈലിഷായി നില്‍ക്കുന്ന ഒരു ചിത്രമാണിത്. സാധാരണ ചിത്രമാണെന്ന് തോന്നുമെങ്കിലും ചിത്രത്തില്‍ അസാധാരണമായ ചിലതുണ്ടെന്ന് ആരാധകര്‍ പെട്ടെന്ന് തന്നെ കണ്ടെത്തി. താരത്തിന്റെ ഇടതുകൈയിലെ വിരലുകള്‍ വിചിത്രമായ രീതിയില്‍ വിപരീത ദിശയിലേക്ക് വളഞ്ഞിരിക്കുന്നത് കണ്ടാണ് ആരാധകര്‍ ഒന്നടങ്കം അമ്പരന്നത്.

സാധാരണ മനുഷ്യര്‍ക്ക് കൈവിരലുകള്‍ എങ്ങനെ ഈ വിധം വളച്ച് പിടിക്കാനാകുമെന്ന് ഇന്‍സ്റ്റഗ്രാമിലും മറ്റും പലരും ചോദ്യമുന്നയിച്ചപ്പോഴാണ് തങ്ങളുടേതായ പല വിശദീകരണങ്ങളുമായി ചിലര്‍ രംഗത്തെത്തിയത്. കിം വ്യാജവിരലുകള്‍ ഉപയോഗിച്ച് നമ്മളെ കബളിപ്പിച്ചെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തില്‍ കാണുന്നത് കിമ്മിന്റെ യഥാര്‍ഥ വിരലുകളല്ലെന്നും എളുപ്പത്തില്‍ എങ്ങോട്ട് വേണമെങ്കിലും വളയ്ക്കാന്‍ സാധിക്കുന്ന റബ്ബര്‍ വിരലുകളാണ് അവയെന്നും ഇവര്‍ പറയുന്നു.എന്നാല്‍ ഇതെല്ലാം തന്നെ ഫോട്ടോഷോപ്പാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. മറ്റ് ഫോട്ടോകളില്‍ വിരലുകള്‍ക്കില്ലാത്ത പ്രത്യേകത ഈ ഫോട്ടോയില്‍ തോന്നിപ്പിക്കുന്നതിനായി മനപൂര്‍വം ചിത്രം എഡിറ്റ് ചെയ്തതാണെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും ഈ വിചിത്ര വിരല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

 

 

Rahul

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago