കിംഗ് ഫിഷിന്റെ പ്രൊമോഷന് പ്രമുഖ താരങ്ങളൊന്നും സഹകരിച്ചില്ല! തിയ്യറ്ററിലെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു, ദുരനുഭവം പറഞ്ഞ് നിര്‍മാതാവ്

അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തും കേന്ദ്ര കഥാപാത്രങ്ങളാവുന്ന കിഷ് ഫിഷ് സിനിമ തിയ്യറ്ററിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രം തിയ്യറ്ററില്‍ നേടുന്നത്. അനൂപും മേനോനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. നവാഗതനായ അംജിത്ത് എസ്‌കെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം, ചിത്രം തിയ്യറ്ററിലെത്താന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് വ്യക്തമാക്കുകയാണ് നിര്‍മ്മാതാവ്. ചിത്രത്തിലെ ചില ആളുകള്‍ പ്രമോഷനുമായി ബന്ധപ്പെട്ട് സഹകരിച്ചില്ല എന്നാണ് അംജിത്ത് എസ്.കെ പറയുന്നത്.

അംജിത്ത് നിര്‍മിച്ച ആദ്യ ചിത്രമാണ് കിംഗ് ഫിഷ്. തീയറ്ററുകളില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും ഏറെ ബുദ്ധിമുട്ടിയാണ് ചിത്രം തീയറ്ററില്‍ എത്തിച്ചതെന്ന ദുരനുഭവമാണ് അംജിത്ത് പങ്കുവയ്ക്കുന്നത്.

കിംഗ് ഫിഷ് വലിയൊരു സ്‌ക്രീനില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അതിന് ഏറെ ബുദ്ധിമുട്ടി. കോടതി വരെ കയറേണ്ടി വന്നു, ചില നടീ നടന്മാരുടേയും മറ്റും ഭാഗത്തുനിന്ന് പ്രൊമോഷന് നിസഹകരണം ഉണ്ടായെന്നും നിര്‍മ്മാതാവ് പറയുന്നു.

സിനിമയുടെ പ്രമോഷനുമായി പ്രമുഖ താരങ്ങളൊന്നും ബന്ധപ്പെട്ട് സഹകരിച്ചില്ല. ഒരു പോസ്റ്റര്‍ പോലും ആരും ഷെയര്‍ ചെയതില്ല, അനൂപ് മേനോന്‍ മാത്രമാണ് ശക്തമായ പിന്തുണ നല്‍കിയത്. താനൊരു പുതിയ ആളായതുകൊണ്ട് കുറേ അനുഭവിക്കേണ്ടി വന്നു. തന്റെ ലിമിറ്റേഷന്‍സ് വച്ചാണ് ഈ സിനിമ തീയറ്ററുകളില്‍ എത്തിയിരിക്കുന്നത്. കിംഗ് ഫിഷ് കൂടുതല്‍ ആളുകളിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹമാണെന്നും അംജിത്ത് പറയുന്നു.

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞുനില്‍ക്കുമ്പോള്‍ പോലും പലരും നിരുത്സാഹപ്പെടുത്തി. തീയറ്ററുകളില്‍ എത്തിക്കാതെ ഒടിടിയില്‍ റിലീസ് ചെയ്ത് ലാഭം വാങ്ങി തന്റെ ഭാഗം സേഫാക്കാമെന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം തീയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാമെന്ന് താനും അനൂപ് മേനോനും തീരുമാനിക്കുകയായിരുന്നുവെന്നും അംജിത്ത് പറഞ്ഞു.

ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് ഇവിടെ എത്തിയിരിക്കുന്നത്. പുതിയ ഒരാള്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ എത്തുക എന്നത് ചെറിയ കാര്യമല്ല. ഇവിടെ നില്‍ക്കുക എന്നത് ബുദ്ധിമുട്ടാണെന്നും അംജിത്ത് കൂട്ടിച്ചേര്‍ത്തു.

Anu

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

35 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago