ആദ്യ ആഴ്ചയിൽ നേടിയത് 36 കോടിയിലധികം; കിംഗ് ഓഫ് കൊത്ത രണ്ടാം വാരത്തിലേക്ക്

ദുൽഖർ സൽമാൻ നായകാനായെത്തിയ കിംഗ് ഓഫ് കൊത്ത ആദ്യ വാരം മുപ്പത്തി ആറു കൊടിയില്പരം രൂപയുടെ കളക്ഷനുമായി രണ്ടാം വാരത്തിലേക്കു കടക്കുന്നു. രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം ശക്തമായ ഡീഗ്രേഡിങ്ങുകളെയും ഇന്റർനെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്നാണ് ഇത്രയും കളക്ഷൻ സ്വന്തമാക്കിയത്. കുടുംബ പ്രേക്ഷകർക്ക് എന്നും സ്വീകാര്യനായ ദുൽഖർ സൽമാനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പതിന്മടങ്ങായി വർദ്ധിച്ചു എന്നതിന് തെളിവാണ് ഫാമിലി പ്രേക്ഷകർ തിയേറ്ററിൽ നൽകിയ ഈ സ്വീകാര്യത. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ പതിനാലര കൊടിയില്പര രൂപയും ആർ ഓ ഐ വരുമാനം ഏഴ് കോടിയിൽപരം രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്. കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനം വ്യക്തമാണ്. ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ,അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.  ചിത്രത്തിനെതിരെ വളരെ വലിയ ഡീ ഗ്രേഡിംഗ് ആണ് നടന്നത്, ഡീ ഗ്രേഡിങ്ങിനെതിരെ നില ഉഷയും ഷമ്മി തിലകന് രംഗത്തിയിരുന്നു .സിനിമയില്‍ ദുല്‍ഖറിന്റെ അച്ഛനായി അഭിനയിച്ചത് ഷമ്മി തിലകനാണ്. കിംഗ് ഓഫ് കൊത്ത നല്ല സിനിമയാണെന്നും എന്തുകൊണ്ടാണ് സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഒരു ഓണ്‍ലൈന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി പറഞ്ഞു. കെജിഎഫ്’ പോലെയുള്ള സിനിമകള്‍ സ്വീകരിക്കുന്ന മലയാളികള്‍ എന്തുകൊണ്ട് നമ്മുടെ ഇടയിലുള്ളവര്‍ അത്തരം ഒരു സിനിമ ചെയ്യുമ്പോള്‍ അത് അംഗീകരിക്കാന്‍ മനസ്സു കാണിക്കാത്തത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്തിനാണ് ഇത്രത്തോളം നെഗറ്റീവ് സിനിമയ്ക്ക് എതിരെ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ഇങ്ങനെ ആക്രമിക്കുന്നത് ശരിയല്ലെന്നാണ് നൈല ഉഷ പറഞ്ഞത്. കിംഗ് ഓഫ് കൊത്തയിലെ താരങ്ങള്‍ക്ക് നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നതെന്നും നൈല ഉഷ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു നൈല ഉഷയുടെ പ്രതികരണംഎന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതെന്നും തനിക്ക് അതൊന്നും ഇഷ്ടമാകുന്നില്ലെന്നും നൈല ഉഷ പറഞ്ഞു. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല എന്നും എന്ന് കരുതി ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ എന്നുമാണ് നൈല ഉഷ ചോദിക്കുന്നത്. എല്ലാവര്‍ക്കും സിനിമ തിയറ്ററില്‍ കാണാനുള്ള അവസരം കൊടുക്കൂവെന്നും നൈല ഉഷ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.


അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Revathy

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

6 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

12 hours ago