ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കിംഗ് ഓഫ് കൊത്ത’യുടെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ദുൽഖർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ വൈകാതെ റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരിക്കുകയാണ്.
ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ നായികയാകുന്നു സിനിമയുടെ ഛായാഗ്രാഹകൻ അരവിന്ദ് എസ് കശ്യപ് ചിത്രത്തിന്റെ ക്ലൈമാക്സിലെ ആക്ഷൻ മികച്ച ഒന്നായിരിക്കും എന്ന് വ്യക്തമാക്കിയതും ഏവരെയും ആവേശത്തിലാക്കിയിരുന്നു. നിങ്ങൾക്ക് സങ്കൽപ്പിക്കുന്നത്ര തീവ്രവും മാസുമായിരിക്കും ചിത്രത്തിലെ ആക്ഷൻ എന്നാണ് അരവിന്ദ് എസ് കശ്യപ് പറഞ്ഞത്.
നൈല ഉഷ, വിനോദ്, പ്രസന്ന, ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിൽ മാസ് ഗ്യാങ്സ്റ്റർ ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക്കാണ് നേടിയിരിക്കുന്നത്.ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണിത്. വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് നിർമാണം.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…