പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് ത്രെഡിന്റെ ഉദയവും ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ധോണിയുടെ പിറന്നാളും ഒരേ ദിനം. ഈ രണ്ടു തിളക്കത്തിലും തിളങ്ങിയ താരമായിരുന്നു നമ്മുടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖറും അദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കിംഗ് ഓഫ് കൊത്തയും.
ഏറെ ഹിറ്റായി നിന്ന മറ്റൊരു സോഷ്യല്‍ മീഡിയാ ആപ്പിന് ബദലായി മെറ്റ അവതരിപ്പിച്ച ത്രെഡില്‍ ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ 261 K ഫോള്ളോവെഴ്സുമായി മലയാളിയുടെ അഭിമാനം ദുല്‍ഖര്‍ സല്‍മാനാണ് മുന്‍പന്തിയില്‍. ഒപ്പം മറ്റൊരു വിശേഷം ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയിലെ രാജാവിന് നല്കിയ ജേക്സ് ബിജോയ് നല്കിയ ബാക്ക്ഗ്രൗണ്ട് സ്കോറാണ് ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ ഒഫീഷ്യല്‍ പേജുകളില്‍ ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഉപയോഗിച്ച വിഡിയോയിലും.
പതിനൊന്നു മില്യണ്‍ കാഴ്ചക്കാരുമായി കിംഗ് ഓഫ് കൊത്ത ടീസര്‍ മെഗാ ഹിറ്റായതിനു പിന്നാലെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രത്തിനും നായകന് ദുല്‍ഖര്‍ സല്‍മാനും അഭിനന്ദന പ്രവാഹമാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് നിമീഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പി ആര് ഓ പ്രതീഷ് ശേഖര്‍.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…