‘എല്ലാവരിലേക്കും ഒരു പോലെ എത്താഞ്ഞത് ജിതിന്റെ കോംബ്രമൈസിലില്ലാത്ത കണ്ടന്റ് തന്നെയാണ്’

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രേഖ. സിനിമ ഒടിടിയിലെത്തിയിരിക്കുകയാണ്. തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ അവതരിപ്പിച്ച ചിത്രമായിരുന്നു രേഖ. ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്സാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എല്ലാവരിലേക്കും ഒരു പോലെ എത്താഞ്ഞത് ജിതിന്റെ കോംബ്രമൈസിലില്ലാത്ത കണ്ടന്റ് തന്നെയാണെന്നാണ് കിരണ്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

രേഖ (വിന്‍സി ) അര്‍ജുനേം (Unni Lalu) കണ്ണന്മാമനേം (Prathapan KS) നൈസായി മലര്‍ത്തിയടിച്ചതിന്റെ ബ്രില്യന്‍സ് സിനിമയില്‍ വിന്‍സിയുടെ ജേഴ്‌സിയില്‍ത്തന്നെ വിസിബിളാണ്. പലര്‍ക്കും കണ്‍ഫ്യൂഷനായ ഒരു പോയിന്റാണ് കുട്ടിയെങ്ങനെ സഡണ്‍ലി ഗുസ്തിക്കാരിയായെന്ന്. KSWA – Kerala State Wrestling Association ന്റെ ജേഴ്‌സി ഇട്ടോണ്ട് ഫുള്‍ടൈം നടക്കുന്ന, കയ്യുടെ കരുത്ത് കൂട്ടാന്‍ ഹാന്റ് സ്‌ട്രെംഗ്ത്നര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വിന്‍സിക്കൊച്ചിന്റെ ഭീമാവതാരത്തിന്റെ അടുത്താണ് കണ്ണന്മാമനും അര്‍ജുനേട്ടനും അസ്ഥാനത്ത് അമ്പും കൊലച്ചോണ്ട് ചെല്ലുന്നത്.. കണക്കായിപ്പോയി !

ബൈദവേ വിന്‍സിയോടൊപ്പം തന്നെ ഉണ്ണിയും മറ്റ് പുതുമുഖങ്ങളുമൊക്കെ നന്നായി പെര്‍ഫോം ചെയ്ത ‘രേഖ’ സിനിമ – നിരവധി ഡീറ്റയിലിംഗുമുണ്ട്, എല്ലാവരിലേക്കും ഒരു പോലെ എത്താഞ്ഞത് ജിതിന്റെ കോംബ്രമൈസിലില്ലാത്ത കണ്ടന്റ് തന്നെയാണെന്ന് തോന്നുന്നുവെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമായ രേഖ തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ഫെബ്രുവരി 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഉണ്ണി ലാലുവാണ് നായക കഥാപാത്രമായി എത്തിയത്. പ്രമലത തൈനേരി, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. രേഖയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തികേയന്‍ സന്താനമാണ്. എസ് സോമശേഖര്‍, കല്‍രാമന്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. സിനിമയുടെ എബ്രഹാം ജോസഫാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് നിര്‍വഹിക്കുന്നു.രേഖ തിയേറ്ററുകളില്‍ എത്തിക്കുന്നത് അമിസാറാ പ്രൊഡക്ഷന്‍സാണ്.

Gargi

Recent Posts

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

4 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

9 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

10 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

10 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

10 hours ago