‘കണ്ണൊക്കെ നിറച്ച് പോയ ലാലിനോട് ചന്ദ്രകുമാര്‍ പിന്നീട് പറഞ്ഞു. ലാലേ ആ റോള് തരാം പക്ഷേ ഒരു കണ്ടീഷനുണ്ട്’

താരരാജാവിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. നിരവധി പേരാണ് ആശംസകളുമായി സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്.

1985 ല്‍ പി ചന്ദ്രകുമാറിന്റെ ഉയരും ഞാന്‍ നാടാകെ എന്ന സിനിമയ്ക്ക് വേണ്ടി പരുക്കന്‍ ശരീരവും ഇരുണ്ട നിറവുമുള്ള ഒരു നായകനെ ആവശ്യമുള്ളതിനാല്‍ രതീഷിനെ നായകനാക്കി ചിത്രീകരിക്കാന്‍ ചന്ദ്രകുമാര്‍ തീരുമാനിക്കുന്നുവെന്ന് പറഞ്ഞാണ് കിരണ്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. അഭിനയപ്രാധാന്യമുള്ള നല്ലൊരു നായക വേഷമാണ് ആ സിനിമയിലെന്ന് അറിയുന്ന മോഹന്‍ലാല്‍ ആ റോള്‍ തനിക്ക് കിട്ടുമോ എന്ന് പലപ്രാവശ്യം തിരക്കുന്നു. വെളുത്ത് തടിച്ചിരിക്കുന്ന മോഹന്‍ലാലിനെങ്ങനെ അത് ശരിയാവുമെന്ന് ചോദിച്ച് ചന്ദ്രകുമാര്‍ ആ റോള് നിഷേധിക്കുന്നു. നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന ചന്ദ്രകുമാറിന്റെ സിനിമയില്‍ ഒരു പോലീസ് ഓഫീസറായി വേഷമിടേണ്ട മോഹന്‍ലാല്‍ ഒരു തോര്‍ത്ത് മുണ്ടുമുടുത്ത് കറുത്ത കരിയുമൊക്കെ ദേഹമാസകലം പുരട്ടി ചന്ദ്രകുമാര്‍ കാറില്‍ വന്നിറങ്ങുന്നതും കാത്തിരിക്കുന്നു. മുന്നിലൂടെ രണ്ട് റൗണ്ട് ന്യൂട്രലായി നടന്ന് നോക്കുന്നു. ഇത് കാണുന്ന ചന്ദ്രകുമാര്‍ അന്തം വിടുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.

എങ്ങനെയുണ്ട് ചന്ദ്രേട്ടാ ഇപ്പോളെന്റെ വേഷം, കൃത്യമല്ലേ എന്ന ചോദ്യത്തിന് യാതൊരു താല്പര്യവും കാണിക്കാതെ പോയി തനിക്കുള്ള പോലീസ് ഓഫീസറുടെ വേഷമിട്ട് വരൂ ലാലേയെന്ന് പറഞ്ഞ് ചന്ദ്രകുമാര്‍ പറഞ്ഞ് വീണ്ടും അയാളെ നിരാശനാക്കി വിടുന്നു. കണ്ണൊക്കെ നിറച്ച് പോയ ലാലിനോട് ചന്ദ്രകുമാര്‍ പിന്നീട് പറഞ്ഞു. ലാലേ ആ റോള് തരാം പക്ഷേ ഒരു കണ്ടീഷനുണ്ട്, ഞങ്ങളേപ്പോലെ ചെരിപ്പൊന്നും ധരിക്കാന്‍ പാടില്ല, തോര്‍ത്ത് മുണ്ടൊക്കെ മാത്രം ഉടുത്ത് തണൂപ്പത്ത് സെറ്റില്‍ നില്‍ക്കേണ്ടി വരും, കഴിവതും വയനാട്ടിലെ കാട്ടില്‍ ആദിവാസികളൊരുക്കുന്ന ഇടങ്ങളില്‍ താമസിച്ച് ആ രീതികളൊക്കെ പഠിക്കണം. സകല കണ്ടീഷനും അക്ഷരം പ്രതി നിറവേറ്റി വയനാട്ടിലെ തണുപ്പിനെ ഒരു ചെറിയ ഷാളും തോര്‍ത്തും കൊണ്ട് മാത്രം അതിജീവിച്ച് മോഹന്‍ലാല്‍ ആ സിനിമ പൂര്‍ത്തിയാക്കി. നല്ല വിജയം നേടിയ ആ സിനിമയിലെ മോഹന്‍ലാല്‍ എന്ന നടനെ പി ചന്ദ്രകുമാര്‍ എന്ന സംവിധായകന്‍ ഓര്‍ക്കുന്നത് ഇപ്രകാരമാണെന്ന് കിരണ്‍ കുറിക്കുന്നു.

ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞ ഒരു അഭിനേതാവ് ഈ വഴിയൊക്കെ പോയിട്ടുണ്ടാവണം. പക്ഷേ ഈ കഥ നടക്കുന്ന 1985ല്‍ മോഹന്‍ലാല്‍ ഏകദേശം 80-85 സിനിമകളില്‍ പ്രതിനായകനായും നായകനായുമൊക്കെ അഭിനയിച്ച് കഴിഞ്ഞു എന്നോര്‍ക്കണം. ടാലന്റും ഇത്തരം ഡെഡിക്കേഷനും അഭിനയമോഹവും ഒരേ അളവില്‍ ഒത്ത് ചേര്‍ന്ന ഒരു നടന്‍ മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാറും ബ്രാന്റുമായി മാറുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും നിരത്തണ്ട കാര്യമില്ല.

മുകളില്‍ എഴുതിയത് മാത്രം മതിയാവും. മോശം സിനിമകളുടെ പടുകുഴിയില്‍ വീണാലും അഭിനയത്തിന്റെ കൊടുമുടി നൊടിയിട കൊണ്ട് എത്താന്‍ ഇനിയും സാധ്യമെന്ന് തോന്നിപ്പിക്കുന്നതും ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെയാണ്. ഹാപ്പി ബര്‍ത്ത്‌ഡേ മലയാളത്തിന്റെ സ്വന്തം ലാലേട്ടനെന്ന മോഹന്‍ലാല്‍ എന്ന് കുറിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi

Recent Posts

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 mins ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

9 mins ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

16 mins ago

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ജാസ്മിൻ അഭിമുഖങ്ങൾ ഒന്നും കൊടുത്തിട്ടില്ലായിരുന്നു

ബിഗ്ഗ്‌ബോസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ഒരു വിഭാഗം ബിഗ്ഗ്‌ബോസ് പ്രേക്ഷകർ. എന്നാൽ പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളൊന്നും…

23 mins ago

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

12 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

12 hours ago