മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ- അറബിക് ചിത്രം ആയിഷ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ആയിഷ. ചിത്രത്തിലെ വീഡിയോ ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ മഞ്ജുവാര്യരുടെ കിടിലന്‍ ചുവടുവകള്‍ ആരാധകരേറ്റെടുത്തിരുന്നു.
7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ 7 ഭാഷയിലുള്ള പോസ്റ്ററും താരം പങ്കുവച്ചിരുന്നു. നൃത്ത ചുവട് വയ്ക്കുന്ന രീതിയിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ദയ സിനിമയെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. യുഎഇയില്‍ പ്രധാന റോഡ് അടച്ച് ആയിഷയുടെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പുതിയ വര്‍ഷത്തിന്റെ ആദ്യ മാസം തന്നെ കുടുംബത്തോടൊപ്പം മനസ് നിറച്ചൊരു മലയാള സിനിമ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഞാന്‍ എന്നാണ് കിരണ്‍ രാജ് മൂവീ ഗ്രൂപ്പില്‍ പറയുന്നത്.
പുതിയ വര്‍ഷത്തിന്റെ ആദ്യ മാസം തന്നെ കുടുംബത്തോടൊപ്പം മനസ് നിറച്ചൊരു മലയാള സിനിമ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഞാന്‍.
ട്രൈലെറും പോസ്റ്ററുകളും ഒക്കെ കണ്ടിട്ട് നല്ലൊരു സിനിമ തന്നെയായായിരിക്കും ഇത് എന്ന പ്രതീക്ഷയോടെ തന്നെയാണ് ഫാമിലിയോടൊപ്പം ‘ആയിഷ’ എന്ന ചിത്രം കാണാന്‍ കയറിയത്.
എന്ത് പ്രതീക്ഷിച്ചുവോ അതിന്റെ ഇരട്ടി മധുരമാണ് ആയിഷ സമ്മാനിച്ചത്.
സിനിമയുടെ കഥയിലേക്ക് വന്നാല്‍ ജോലിക്കായി സൗദിയിലെ ഒരു പാലസിലേക്കെത്തുന്ന ആയിഷയുടെ അവിടെയുള്ള അനുഭവങ്ങളും അവരുടെ ഫ്ലാഷ് ബാക്കും ഒക്കെയായി ഒരു ഗംഭീര ട്രീറ്റ് തന്നെയാണ് ചിത്രം. പ്രേക്ഷകരുടെ മനസുമായി സംവദിക്കുന്നതിലും സിനിമയുടെ ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുന്നതിലും സിനിമ പൂര്‍ണമായും വിജയിച്ചിട്ടുണ്ട്.??
ആയിഷയായി അഭിനയിച്ച മഞ്ജു വാര്യര്‍ അവരുടെ മാക്സിമം എഫ്ര്‍ട്ട് ആ കഥാപാത്രത്തിനായി നല്‍കിയിട്ടുണ്ട്. അതിന്റെ ഔട്ട്പുട് നല്ല രീതിയില്‍ സിനിമയില്‍ കാണാം.
മാമ എന്ന കഥാപാത്രമായി അഭിനയിച്ച നടിയും കയ്യടിയര്‍ഹിക്കുന്നുണ്ട്. സംവിധാനം , ചായഗ്രഹണം, പശ്ചാത്തലസംഗീതം, പാട്ടുകള്‍ തുടങ്ങിയവ എല്ലാം നന്നായിരുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന.
സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ബി കെ ഹരിനാരായണന്, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന് സംഗീതം പകരുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍, അറബി പിന്നണി ഗായകര്‍ പാടുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…