‘ക്ലൈമാക്‌സ് കഴിഞ്ഞിട്ടും ഇനി എന്തൊക്കെയോ ഉണ്ടെന്ന് നമ്മള് വിചാരിച്ചിരിക്കുമ്പോ എന്‍ഡ് കാര്‍ഡ്’

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘തങ്കം’ തിയേറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്. നിരവധഇ പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വ്യത്യസ്തന്‍ ആവാനായിട്ട് വ്യത്യസ്തന്‍ ആവുന്നപോലെ ട്വിസ്റ്റ് കൊണ്ടോരോനായിട്ട് ക്ലൈമാക്‌സ് ട്വിസ്റ്റ് കൊണ്ട് വന്നപോലായി’ എന്നാണ് കിരണ്‍ രാജ് ശേഖരന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ഇതിപ്പോ എന്താ പറയാ..
നമ്മളിപ്പോ പൊട്ടിക്കാന്‍ ആയിട്ട് ഒരു പടക്കം വാങ്ങിച്ചൂന്ന് വെക്കുക…
അത് വീട്ടില് കൊണ്ടൊന്നു പൊട്ടിക്കാന്‍ ആയിട്ട് തിരികൊടുക്കുമ്പോ ആ തിരി കത്തി കേറുന്നേ കണ്ടപ്പോ പടക്കം ഹെവി സൗണ്ടില്‍ പൊട്ടുമെന്ന് തോന്നീന്നു സങ്കല്‍പ്പിക്കുക.. തിരി കത്തി കത്തി പൊട്ടറാവുന്നെന്നു തൊട്ടുമുന്നേ ശൂ ആയി പോയി എന്നും സങ്കല്‍പ്പിക്കുക..അത്രേ ഉള്ള്
നല്ലതായി തുടങ്ങി അത്യാവശ്യം മോശമില്ലാണ്ട് എന്‍ഗേജ് ചെയ്യിച്ചു മുന്നോട്ടു പോയി (ലോജിക് മാറ്റി വെച്ച്)..
ക്ലൈമാക്‌സ് കഴിഞ്ഞിട്ടും ഇനി എന്തൊക്കെയോ ഉണ്ടെന്ന്‌നമ്മള് വിചാരിച്ചിരിക്കുമ്പോ എന്‍ഡ് കാര്‍ഡ് കാണിക്കുന്നു…
വ്യത്യസ്തന്‍ ആവാനായിട്ട് വ്യത്യസ്തന്‍ ആവുന്നപോലെ ട്വിസ്റ്റ് കൊണ്ടോരോനായിട്ട് ക്ലൈമാക്‌സ് ട്വിസ്റ്റ് കൊണ്ട് വന്നപോലായി..
പേര്‍സണല്‍ ഒപ്പീനിയന്‍ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം മൂന്ന് സംസ്ഥാനങ്ങളിലായി നടക്കുന്ന കഥയാണ്. മുത്ത്, കണ്ണന്‍ എന്നിവരുടെ ജീവിതത്തിലൂടെ മുന്നേറുന്ന സിനിമ ഒരു സമയത്തു പോലും ഇതൊരു സിനിമ ആണ് എന്ന് ഓര്‍മ്മിപ്പിക്കാത്ത വിധത്തില്‍ പ്രേക്ഷകരെ സിനിമയോടൊപ്പം കൊണ്ടുപോകുന്നുണ്ട്.
ചിത്രത്തില്‍ കണ്ണനായി വരുന്ന വിനീത് ശ്രീനിവാസന്‍, മുത്തായി വരുന്ന ബിജു മേനോന്‍, ജയന്ത് സഖല്‍ക്കറായെത്തുന്ന ഗിരീഷ് കുല്‍ക്കര്‍ണി, ബിജോയ് ആയെത്തുന്ന വിനീത് തട്ടില്‍ തുടങ്ങി ഓരോ അഭിനേതാക്കളും പെര്‍ഫെക്റ്റ് കാസ്റ്റിംഗ് ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ചിത്രം നിര്‍മ്മിക്കുന്നത് ഭാവന സ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Gargi

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

12 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago