Categories: Film News

‘മനോഹരമായ സിനിമ, എല്ലാ അർത്ഥത്തിലും’ പൂക്കാലത്തെ കുറിച്ച് കിഷോർ സത്യ

ആരാധകരുടെ പ്രിയ താരമാണ് സിനിമ സീരിയൽ താരം കിഷോർ സത്യ.താരത്തിന്റെ ഫേസ്ബുക്ക്
പോസ്റ്റ്‌സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിജയരാഘവൻ പ്രധാന വേഷത്തിൽ എത്തിയ പൂക്കാലം എന്ന സിനിമയെ കുറിച്ചാണ് കിഷോർ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. മനോഹരമായ സിനിമ, എല്ലാ അർത്ഥത്തിലും എന്നാണ് താരം പറയുന്നത്.

Kishore Satya

കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ഇന്നലെ രാത്രിയാണ് ‘പൂക്കാലം’ സിനിമ കണ്ടത്. ഇതിന്റെ പോസ്റ്റർ, ട്രെയിലർ ഒക്കെ കുട്ടേട്ടൻ അയച്ച് തന്നിരുന്നു. പക്ഷെ തിയേറ്ററിൽ കാണാൻ പോകാൻ പറ്റിയില്ല.മനോഹരമായ സിനിമ, എല്ലാ അർത്ഥത്തിലും.സിനിമ കഴിഞ്ഞ് കിടന്നപ്പോൾ രാത്രി 1മണി ആയിരുന്നു എന്നാൽ കുട്ടേട്ടന്റെ ‘ഇട്ടൂപ് ‘ എന്റെ ഉറക്കം കെടുത്തി. ഉറക്കത്തിൽ നിന്നും ഇടക്ക് ഞെട്ടി ഉണർന്നു. അപ്പോഴാണ് എനിക്ക് മനസിലായത്. എന്റെ ഉറക്കത്തിലും അഥവാ ഉപബോധ മനസിലും ഞാൻ ഇട്ടൂപ്പിന്റെ കൂടെയായിരുന്നു.അസമയം ആയതുകൊണ്ട് മാത്രം അപ്പോൾ കുട്ടേട്ടനെ വിളിച്ചില്ല.നേരം വെളുത്ത്, ദാ ഇപ്പോൾ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ മാത്രമാണ് മനസ്സ് ഒന്നടങ്ങിയത്.ഇട്ടുപ്പിനെ പറ്റി ഒത്തിരി കാര്യങ്ങൾ അദ്ദേഹം എന്നോട് പറഞ്ഞു. മൂന്നര മണിക്കൂർ മേക്കപ്പ്, ശാരീരികവും മാനസികാവുമായ അവസ്ഥകൾ അങ്ങിനെ പലതും.ഒരു സാധാരണ നടന് അതിഭാവുകത്വത്തിലേക്കോ, മിമിക്രിയുടെ അസ്‌കിതകളിലേക്കോ മോണോ ആക്ടിലേക്കോ ഒക്കെ വഴുതി വീഴാവുന്ന ഒരു കഥാപാത്രമാണ് ഇട്ടുപ്പ്.പക്ഷെ അവിടെയാണ് വിജയ രാഘവൻ എന്ന നടൻ നമ്മെ വിസ്മയിപ്പിക്കുന്നത്.ഒരു അഭിനയ വിദ്യാർത്ഥിയുടെ മനസോടെ ഞാൻ കുട്ടേട്ടൻ പറഞ്ഞതൊക്കെ കേട്ടു. ഒരു ആക്ടിങ് ക്ലാസിൽ ഇരുന്നപോലെ…3 മാസത്തോളം അദ്ദേഹം ഈ സിനിമക്കായി മാറ്റിവച്ചു. അഭിനയം അദ്ദേഹത്തിന് ഒട്ടും ശ്രമകരമായിരുന്നില്ല എന്ന് പറഞ്ഞു. പക്ഷെ ഡബ്ബിങ് അങ്ങനെ ആയിരുന്നില്ല. ശബ്ദം അടഞ്ഞു, വോയിസ് റെസ്റ്റ് എടുക്കേണ്ടിവന്നു. അങ്ങനെ 10 ദിവസത്തോളം വേണ്ടി വന്നു ഡബ്ബിങ് പൂർത്തിയാക്കാൻ.എന്റെ കുട്ടേട്ടാ, മലയാള സിനിമ ചരിത്രത്തിൽ ഈ ഇട്ടുപ് എന്നും തല ഉയർത്തിതന്നെ നിൽക്കില്ലേ ….അതിനപ്പുറം ഇനി എന്താ വേണ്ടത്….!ഇത് എല്ലാവർക്കും കിട്ടുന്നതൊ അല്ലെങ്കിൽ എപ്പോഴും കിട്ടുന്നതോ അല്ലല്ലോ…അന്തസ്സ്ആദരവ്‌സ്‌നേഹം.

ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പൂക്കാലം’. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി ,ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ. ഒപ്പം രഞ്ജിനി ഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ,ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിലെ താരങ്ങൾ.

Aiswarya Aishu