രശ്മികയും രൺബീറും തമ്മിലുള്ള ചുംബനം; ഇടപെട്ട് സെൻസർ ബോർഡ്

ബോളിവുഡില്‍ നിന്നുള്ള അപ്കമിം​ഗ് റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് അനിമല്‍.രൺബീർ കപൂറും  രശ്മിക മന്ദാനയും  കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ആനിമൽ . ട്രെന്‍ഡ് സെറ്റര്‍ ആയിരുന്ന അര്‍ജുന്‍ റെഡ്ഡിയും അതിന്‍റെ ഹിന്ദി റീമേക്ക് ആയിരുന്ന കബീര്‍ സിം​ഗും ഒരുക്കിയ സന്ദീപ് റെഡ്ഡി വാം​​ഗ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ഈ പ്രോജക്റ്റിന് ഹൈപ്പ് ഉയര്‍ത്തിയത്. രശ്മിക മന്ദാനയാണ് നായിക എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ദൈർഘ്യത്തിന്റെ പേരിൽ ചിത്രം ചർച്ചകളിലും ട്രോളുകളിലും ഇടം പിടിച്ചിരുന്നു. മൂന്ന് മണിക്കൂറും 21 മിനിറ്റുമാണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം. ഡിസംബർ ഒന്നിനാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് ആനിമൽ. ഇതിനകം സെന്‍സറിം​ഗ് പൂര്‍ത്തിയായ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരുന്നത്.

കൂടാതെ അഞ്ച് പ്രധാന മാറ്റങ്ങളും നിർദ്ദേശിച്ചിരുന്നു. അതിലൊന്ന് ചിത്രത്തിലെ ഇന്റിമേറ്റ് രങ്ങളുമായി ബന്ധപ്പെട്ടാണ്.  ചിത്രത്തിലെ ദൈർഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കുക എന്നാണു നിർദ്ദേശിച്ചിരിക്കുന്നത്. ഓൺലൈനിൽ ചോർന്ന സർട്ടിഫിക്കറ്റ് വിവരങ്ങൾ പ്രകാരം ”ടിസിആർ 02:28:37-ലെ ക്ലോസപ്പ് ഷോട്ടുകൾ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങൾ മാറ്റണം” എന്നാണ് പറയുന്നത്. ഡയലോഗുകളിലെ മാറ്റങ്ങളും ചില പദപ്രയോഗങ്ങളിലെ മാറ്റങ്ങളുമാണ് സെൻസർ ബോർഡിന്റെ മറ്റ് നിർദ്ദേശങ്ങൾ. സബ് ലൈറ്റിലിലും നിർദ്ദേശങ്ങൾ പറഞ്ഞിട്ടുണ്ട്. വിജയ്, സോയ എന്നാണ് രൺബിറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങളുടെ പേര്. ഇരുവരുടെയും ചുംബന രംഗങ്ങൾ നേരത്തെ ഹുവാ മെയ്ൻ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ ചർച്ചയായിരുന്നു.അനിൽ കപൂറിനും ബോബി ഡിയോളിനും പുറമേ ത്രിപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. അനിൽ കപൂർ അച്ഛന്റെ വേഷത്തിലാണ് എത്തുക. ടീ സീരീസിന്റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് നിർമ്മാണം. അതേസമയം രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന’അനിമല്‍’  നൂറ് കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്.

അനിമൽ റിലീസിന് മുമ്പ് തന്നെ ബോക്സ് ഓഫീസില്‍ തരംഗമായി മാറുന്ന കാഴ്ചയും ഉണ്ട്. മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങള്‍ പിന്നീടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒറ്റരാത്രി കൊണ്ട് ഏകദേശം നാല് കോടിയോളം രൂപ ബുക്കിങ്ങിലൂടെ നേടാന്‍ സിനിമയ്ക്കായി.ചിത്രത്തിന്റെ ഏറ്റവും പുതിയ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ 13.95 കോടി രൂപയാണ്, ഇത് ചൊവ്വാഴ്ച രാവിലെ ഏകദേശം 10 കോടി രൂപയായിരുന്നു.ഇതുവരെ 5 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു, റിലീസിന് ഇനിയും രണ്ട് ദിവസം ബാക്കിയുണ്ട്. രാവിലെ 7 30 ഓടെ ഷോകള്‍ ആരംഭിക്കും.ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തും. രൺബീർ കപൂറിന്റെ എക്കാലത്തേയും ഏറ്റവും വലിയ ഓപ്പറാണായി ആനിമൽ മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. ബോക്‌സോഫീസിൽ ചിത്രം മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. റിലീസിന് ഏകദേശം  6-8 ആഴ്ചകൾക്ക് ശേഷം ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അതെ സമയം 3.32 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ നേരത്തെ പുറത്തു വിട്ടിരുന്നു . ചടുലമായ ആക്ഷന്‍ രം​ഗങ്ങള്‍ക്കൊപ്പം വൈകാരികതയ്ക്കും പ്രാധാന്യമുള്ള ചിത്രമായിരിക്കും അനിമൽ എന്നന്വ  ട്രെയ്ലര്‍ നല്‍കുന്ന സൂചന.

Sreekumar

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

17 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

16 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago