കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ 

Follow Us :

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും വിമര്‍ശനങ്ങള്‍ നേരിടാറുള്ളത്. അടുത്തിടെ നടി അഞ്ജലിയെ പൊതുവേദിയില്‍ വച്ച് തള്ളി മാറ്റിയത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു, ഇതിന് പിന്നാലെ നടനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇടയ്ക്ക് ചില സിനിമകളിൽ  ബലാത്സംഗ രംഗങ്ങളില്‍ അഭിനയിച്ചും നടന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. സാധാരണ ഹീറോ ഇമേജുള്ള നടന്മാര്‍ ഈ സാഹസം ചെയ്യാറില്ല.

1997ലെ  പവിത്ര പ്രേമ എന്ന സിനിമയില്‍ ബാലകൃഷ്ണ നായകനായി അഭിനയിച്ചിരുന്നു, ലൈലയും റോഷിനിയുമായിരുന്നു നായികമാര്‍. അതിൽ മദ്യപിച്ചു വരുന്ന നായകൻ അപ്രതീക്ഷിതമായി ഒറ്റപ്പെട്ട നായികയുടെ മുറിയിലേക്ക് പോവുകയും ഇരുട്ട് നിറഞ്ഞ മുറിയില്‍ വെച്ച് അവരെ ഉപദ്രവിക്കുകയും ചെയ്യുന്നതാണ് സീനിലുള്ളത്, അതുപോലെ സുല്‍ത്താന്‍ എന്ന ചിത്രത്തിലും തികച്ചും നെഗറ്റീവ് റോളാണ് നടൻ ചെയ്യ്തിരുന്നത്, കൂടുതലും റേപ്പ് സീനുകൾ ആയിരുന്നു നടൻ ചെയ്യ്തിരുന്നത്

അത്രത്തോളം ക്രൂരനായ കഥാപാത്രമായിരുന്നു ഇരു സിനിമകളിലും ബാലയ്യയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രണ്ട് സിനിമകളും വിചാരിച്ചത് പോലെയുള്ള വിജയം നേടി  നടനെ കൊടുത്തില്ലെന്നതാണ് സത്യം. നടൻ എന്നതിന് പുറമെ സിനിമാ നിർമാതാവും രാഷ്ട്രീയക്കാരനും വ്യവസായിയും ഒക്കെയാണ് ബാലയ്യ. ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരമാണ് നടൻ നന്ദമൂരി ബാലകൃഷ്ണ.