ബംഗാളി നടി കോയല്‍ മാലികിന് കൊറോണ സ്ഥിതീകരിച്ചു, താരത്തിന് കുഞ്ഞ് പിറന്ന് രണ്ടു മാസം പിന്നിടുമ്പോൾ ആണ് രോഗം സ്ഥിതീകരിച്ചത്. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചെന്ന് കോയൽ തന്നയാണ് ട്വീറ്റിൽ കൂടി അറിയിച്ചത്. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മാലിക്, മാതാവ് ദീപാ മാലിക്, ഭര്‍ത്താവും നിര്‍മാതാവുമായ നിസ്പാല്‍ സിംഗ് എന്നിവര്‍ക്കാണ് കോയലിന് പുറമെ രോഗം ബാധിച്ചിരിക്കുന്നത്.
കോയലിനും കുടുംബത്തിനും രോഗം ബാധിച്ചതിനാൽ കുഞ്ഞിനെ കോയലിന്റെ അടുത്ത് നിന്നും മാറ്റിയിരിക്കുകയാണ്, കോയലിന്റെ ഭർത്താവിന്റെ മാതാപിതാക്കൾ ആണ് കുഞ്ഞിനെ നോക്കുന്നത്. മെയിലാണ് താരത്തിന് ആദ്യത്തെ കുഞ്ഞ് പിറന്നത്. ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ച് അധികം വൈകാതെയാണ് കോവിഡ് വാര്‍ത്തയും വരുന്നത്.