ഇന്ന് ഒരു ദുഃഖ വാർത്ത കേട്ട് കൊണ്ടാണ് മലയാളികൾ ഉറക്കമുണർന്നത്. പ്രശസ്ത കോമഡി താരം ആയ കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ട ഞെട്ടലിൽ ആണ് ഇപ്പോൾ ഓരോ മലയാളികളും. അപ്രതീക്ഷിതമായി എത്തിയ മരണം കൊല്ലം സുധിയെ കൂടെ കൊണ്ട് പോകുകയായിരുന്നു. ഇന്നലെ പരുപാടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആണ് താരം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. താരത്തിനൊപ്പം മറ്റു താരങ്ങൾ ആയ ബിനു അടിമാലിയും, ഉല്ലാസും മഹേഷും കൂടെ ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് ഒന്നും കാര്യമായ പരുക്ക് പറ്റിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം ഗുരുതരമായി പരുക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
പുലർച്ചെ ആണ് അപകടം ഉണ്ടായത്. മിമിക്രിയിൽ കൂടിയാണ് കൊല്ലം സുധി തന്റെ കരിയർ തുടങ്ങിയിരുന്നത് എങ്കിലും ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്കിൽ കൂടി ആയിരുന്നു താരം കൂടുതൽ ആരാധകരെ സ്വന്തമാക്കിയത്. ഈ ഓരോ ഒറ്റ പരുപാടിയിൽ കൂടി തന്നെ താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഈ അവസരത്തിൽ സ്റ്റാർ മാജിക്കിൽ ഒരിക്കൽ തന്റെ ഭാര്യ രേണുവും മക്കൾക്കും ഒപ്പം വന്നപ്പോൾ സുധി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ജീവിതം തന്നെയാണ് വാവക്കുട്ടൻ എന്നാണ് ഭാര്യ രേണുവിനെ കുറിച്ച് പരുപാടിയിൽ സുധി പറഞ്ഞത്. തന്റെ ആദ്യ ഭാര്യ കൈക്കുഞ്ഞിനെ എന്നെ ഏല്പിച്ചിട്ടാണ് പോകുന്നത് എന്ന് സുധി പറയുന്നു.
എന്നാൽ അതിനു ശേഷം ആണ് താൻ രേണുവിനെ കാണുന്നതും പരിചയപ്പെടുന്നതും. എന്നാൽ ഒരിക്കൽ പോലും കിച്ചു തന്റെ ആദ്യ ബന്ധത്തിൽ ഉള്ള മകനാണ് എന്ന് പറയുന്നത് രേണുവിന്റെ ഇഷ്ട്ടമല്ല. തന്റെ മൂത്ത മകൻ ആണ് കിച്ചു എന്നാണ് രേണു പറയുന്നത് എന്നും എന്നെയും മക്കളെയും സുധി നന്നായി ആണ് നോക്കുന്നത് എന്നും ജീവിതത്തിൽ വലിയ റൊമാന്റിക് ആണ് സുധി എന്നും രേണു പറയുന്നു. സുധിയുടെ പരുപാടി കണ്ടാണ് തനിക്ക് ഇഷ്ടപെട്ടത് എന്നും എന്നാൽ ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാർക്ക് സമ്മതം ആല്ലായിരുന്നു. ഒടുവിൽ അവരൊക്കെ ഞങ്ങളുടെ വാശിക്ക് മുന്നിൽ സമ്മതിക്കുകയായിരുന്നു എന്നുമാണ് രേണു പറഞ്ഞത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…