അന്ന് ഇങ്ങനെ ഉണ്ടായിരുന്നെങ്കില്‍ സുധി പോവില്ലായിരുന്നു…!! അപകടം സംഭവിച്ച സ്ഥലത്ത് ഇപ്പോള്‍ നടക്കുന്നത്, കൈയ്യടി

നടന്‍ കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. സുധി ഏതോ ഷൂട്ടിന് പോയിരിക്കുകയാണ് എന്നാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പറയുന്നത്. വടകരയില്‍ നിന്നും ട്വിന്റിഫോര്‍ ചാനലിന്റെ ഷോ കഴിഞ്ഞ് വരുന്ന വഴിയാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബിനു അടിമാലി, മഹേഷിനും പരിക്കേറ്റിരുന്നു.

തൃശൂര്‍ കയ്പമംഗലത്ത് വെച്ചായിരുന്നു അപകടം നടന്നത്. താരങ്ങളുടെ കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സുധി ഇരുന്നത് മുന്‍സീറ്റിലായിരുന്നു. ഉല്ലാസ് അരൂര്‍ ആയിരുന്നു ഡ്രൈവര്‍. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങി പോയതാണ്. അപകടം നടന്ന ഉടനെ സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

അതേസമയം, കാര്‍ വരുന്നത് കണ്ട് പിക്കപ്പ് ബ്രേക്ക് ചവിട്ടിയിരുന്നു എന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നത്. പൊതുവെ രാത്രി സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്. ഉറക്കം തന്നെയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.

ഈ സാഹചര്യത്തില്‍ സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായ സ്ഥലത്ത് ഇപ്പോള്‍ നടക്കുന്ന കാര്യമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. പ്രദേശത്ത് പോലീസും, നാട്ടുക്കാരും, ക്ലബ് അംഗങ്ങളും ചേര്‍ന്ന് ചായ വിതരണം ചെയ്യുകയാണ്.

രാത്രി സമയങ്ങളില്‍ അപകടം ഉണ്ടായ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ തടഞ്ഞു നിര്‍ത്തി അവര്‍ക്ക് ചുക്ക് കാപ്പി, കൂടാതെ മറ്റ് സേവനങ്ങളും നല്‍കുകയാണ്. ഉറക്കം വന്നാല്‍ വാഹനം ഒരു ഭാഗത്ത് നിര്‍ത്തി ഉറങ്ങണമെന്നും ഡ്രൈവര്‍മാരോട് ഉപദേശിക്കുന്നുണ്ട്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 min ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago