Film News

എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ പല പരാമര്‍ശങ്ങളും വിവാദത്തിലിടം പിടിയ്ക്കാറുണ്ട്. യൂറിന്‍ തെറാപ്പിയെ പിന്തുണയ്ക്കുന്ന താരം തെറാപ്പിയെ കുറിച്ച് എപ്പോഴും പുകഴ്ത്താറുണ്ട്. തന്റെ ആരോഗ്യത്തിന്റെ രഹസ്യം യൂറിന്‍ തെറാപ്പിയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തൃശ്ശൂരില്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണവും ശാസ്ത്രീയതയുമാണ് സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയായത്. സകല അസുഖങ്ങള്‍ക്കും മൂത്രം കുടിക്കാം. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും കൊല്ലം തുളസി ആവര്‍ത്തിക്കുന്നു.

എന്റെ കൂട്ടിന് എന്റെ രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം ഞാന്‍ നില്‍ക്കുമെന്ന് ഉറപ്പാണ്. വലിയ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയോ, മെഡിക്കല്‍ സ്റ്റോറില്‍ പോവുകയോ വേണ്ട, മറിച്ച് മൂത്രം കുടിച്ചാല്‍ മാത്രം മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാന്‍ മടിയാണെന്നും താരം പറയുന്നു.

എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മള്‍ മറ്റുവഴികള്‍ തേടുന്നത്. അങ്ങനെ തനിക്ക് ക്യാന്‍സര്‍ പിടിപെട്ടപ്പോഴാണ് താന്‍ അതിജീവിക്കാന്‍ മറ്റ് വഴികള്‍ തേടിയത്. അപ്പോഴാണ് യൂറിന്‍ തെറാപ്പിയെപ്പറ്റി അറിയുന്നത്. അങ്ങനെയാണ് താന്‍ രോഗത്തിനെ അതിജീവിച്ചതെന്നും താരം പറയുന്നു. വരുന്ന 28-ാം തീയതി തനിക്ക് 75 വയസാവും. ഇനിയും ഒരു 25 വര്‍ഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു.

മൂത്രം പരിപാവനമാണ്, പരിശുദ്ധമാണ്, ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട. സകലവിധ അസുഖങ്ങള്‍ക്കും മൂത്രം കുടിക്കാം. കുടിച്ച് തുടങ്ങിക്കോ കുറച്ചുനാളുകൂടി ഇവിടെ ജീവിക്കാം. ഞാന്‍ എന്റെ മൂത്രം കുടിക്കും. മൂത്രം കുടിക്കുന്നതിന് ഞാന്‍ പലരില്‍ നിന്നും തെറി കേട്ടിട്ടുണ്ട്. എന്നാലും ഞാന്‍ എവിടെയും ഇക്കാര്യം തുറന്ന് പറയുമെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

Anu

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

2 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

3 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

4 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

6 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

7 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

8 hours ago