ത്രില്ലടിപ്പിച്ച് വിജയം നേടാന്‍ ‘കൂമന്‍’ റിലീസ് തീയതി പുറത്തുവിട്ടു

ത്രില്ലര്‍ ജോണറിലുള്ള ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ എന്നും ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അത്തരത്തില്‍ പ്രേക്ഷക പ്രീതി നേടാന്‍ എത്തുകയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി സിനിമ ‘കൂമന്‍’. നവംബര്‍ 4 ന് ചിത്രം വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിന് എത്തും. ആദ്യമായി ജിത്തുവിന്റെ ചിത്രത്തില്‍ ആസിഫ് നായകനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് കൂമന്. ജിത്തുവിന്റെ തന്നെ ’12th മാന്‍’ എന്ന ചിത്രത്തിന് ശേഷം കെ ആര്‍ കൃഷ്ണകുമാര്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് കൂമന്‍.

ഏറെ ദുരൂഹമായ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ സഞ്ചാരമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സസ്‌പെന്‍സ് ത്രില്ലറുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ജിത്തുവിന്റെ മാജിക്ക് ;ഈ ചിത്രത്തിലും നമുക്ക് അനുഭവിക്കാന്‍ കഴിയുമെന്നത് ത്രില്ലര്‍ സിനിമ പ്രേമികളുടെ കുമന് വേണ്ടിയുള്ള കാത്തിരിപ്പിന് ഹരം കൂട്ടുമെന്നുറപ്പാണ്. ഒരു പക്ഷേ ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബ്ലസ്റ്റാറായും ഈ സിനിമ മാറിയേക്കും എന്നാണ് സൂചന.

കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്‌ക്കാരത്തിലുള്ള ആളുകള്‍ ഒന്നിച്ചു പാര്‍ക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കര്‍ക്കശ്യക്കാരനായ ഒരു പോലസ്ഉദ്ദ്യോഗസ്ഥന്‍ സ്ഥലംമാറി എത്തുന്നതും. അയാളുടെ ആ സ്വഭാവം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നു. ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങള്‍ അസാധാരണമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര കൂടിയാണെന്നതും ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്.

ആസിഫ് അലി, രണ്‍ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, കരാട്ടേ കാര്‍ത്തിക്, ജോര്‍ജ്ജ് മരിയന്‍, രമേശ് തിലക്, പ്രശാന്ത് മുരളി , അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, ദീപക് പറമ്പോല്‍, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നര്‍മ്മകല തുടങ്ങി പ്രമുഖ താരനിരയും കൂമനിലുണ്ട്. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍- സഹനിര്‍മ്മാണം: ജയചന്ദ്രന്‍ കള്ളടത്ത്, മനു പത്മനാഭന്‍ നായര്‍, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനര്‍: ഡിക്‌സണ്‍ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്‌കോവിലകം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അര്‍ഫാസ് അയൂബ്. അസോസിയേറ്റ് ഡയക്ടര്‍: സോണി ജി സോളമന്‍. അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് : ബബിന്‍ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങള്‍: വിനായക് ശശികുമാര്‍. ചമയം:രതീഷ് വിജയന്‍. മാര്‍ക്കറ്റിംഗ്: ബിനു ബ്രിങ്‌ഫോര്‍ത്. കളറിസ്റ്റ്: ലിജുപ്രഭാകര്‍. വിഎഫക്‌സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷന്‍. പിആര്‍ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് സി. വടക്കേവീട്.

Gargi

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

2 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago