ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കൂമൻ’. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി എത്തുന്നത്. കൂമന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആർ കൃഷ്ണകുമാറാണ്. പൊലീസുകാർ ഒരു കൊടും കുറ്റവാളിയെ പിടിക്കാനായി നടത്തുന്ന പോരാട്ടമാണ് സിനിമ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
രൺജി പണിക്കർ,അനൂപ് മേനോൻ,ബാബുരാജ്, മേഘനാഥൻ, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്പരം നന്ദു ലാൽ, ജയൻ ചേർത്തല, ദീപക് പറമ്പോൾ, പൗളി വത്സൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, റിയാസ് നർമ്മ കലാ ജയിംസ് ഏല്യ, ഫെമിനാ മേരി കുര്യാക്കോസ്, മീനാക്ഷി മഹേഷ്,വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.കൊല്ലങ്കോട്,ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ് കൂമൻ നിർമ്മിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെയും അനന്യാ ഫിലിംസിന്റെയും ബാനറിലാണ് സിനിമ നിർമിക്കുന്നത്. കേരള തമിഴ് നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ളവർ താമസിക്കുന്ന ആ നാട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശക്കാരനായ ഒരു ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുകയാണ്. തുടർന്ന സംഭവിക്കുന്ന അസാധാരമുള്ള കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…