എന്തിനാണ് ചില മലയാളികള്‍ക്ക് ഇത്ര ചൊറിച്ചില്‍ എന്നെനിക്ക് മനസ്സിലാകുന്നില്ല! – കൊറിയന്‍ മല്ലുവിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു!

ഗായിക അമൃത സുരേഷിന്റേയും സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റേയും പ്രണയ ബന്ധത്തെ കുറിച്ചുള്ള വിശേഷങ്ങും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോഴും ഇരുവരെ വിമര്‍ശിച്ച് എത്തുന്നതവരും ആശംസകള്‍ അറിയിച്ച് എത്തുന്നവരും ഏറെയാണ്. എന്നാല്‍ അതവരുടെ സ്വാകാര്യ ജീവിതത്തെ സംബന്ധിച്ചുള്ള കാര്യമായതിനാല്‍ തന്നെ ചിലരുടെ കമന്റുകള്‍ അങ്ങേയറ്റം അതിര് കടക്കുന്നത് തന്നെയാണ്, ഇപ്പോഴിതാ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ കൊറിയന്‍ മല്ലുവിന്റെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ഗോപി സുന്ദറും അമൃതയും ചേര്‍ന്നിരിക്കുന്ന ഫോട്ടോയ്ക്ക് ഒപ്പം ആശംസകള്‍ എന്ന് പറഞ്ഞു തുടങ്ങിക്കൊണ്ട് പ്രായപൂര്‍ത്തിയായ രണ്ടു പേര് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കുന്നതിനു എന്തിനാണ് ചില മലയാളികള്‍ക്കിത്ര ചൊറിയുന്നതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.. എന്നാണ് ഡോക്ടര്‍ സനോജ് കുറിച്ചിരിക്കുന്നത്. ഇരുവരും വ്യക്തമായ നിലപാടുകള്‍ ജീവിതത്തില്‍ കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുന്നവരും സ്വന്തമായി കഴിവുകളിലൂടെ വളര്‍ന്നുവന്ന വ്യക്തിത്വങ്ങളുമാണ് എന്ന് അദ്ദേഹം കുറിയ്ക്കുന്നു.

അയാള്‍ക്കും അയാളുടേതായ പല കാരണങ്ങള്‍ ഉണ്ടാകാം. അതൊന്നും നിങ്ങളോ ഞാനോ അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട യാതൊരു കാര്യമേയല്ലല്ലോ… എന്ന് കുറിപ്പിലൂടെ ചോദിക്കുന്നു. ഇവരുടെ പോസ്റ്റിന് അടിയില്‍ എന്തിനാണ് മോശമായ കമന്റുകള്‍ മറ്റുള്ളവര്‍ വാരി വിതറുന്നത്… ഒരിക്കല്‍ കൂടി ചിന്തിച്ചു നോക്കൂ. പിന്നെ ചില കപട സദാചാരവാദികള്‍ ഇത് പോലെ മറ്റുള്ളോരുടെ ജീവിതം ചൊറിഞ്ഞു ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതില്‍ ഒന്നും പറയാനില്ലെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

നാട്ടുകാരൊക്കെ എന്ത് പറയും എന്ന ഒറ്റക്കാരണം കൊണ്ട് ജീവിതം മുഴുവന്‍ സഹിച്ചു, ഒളിച്ചും പാത്തും, അവിഹിതങ്ങളില്‍ ഒക്കെ ചെന്ന് പെടുന്നതിനേക്കാള്‍, എത്രയോ എത്രയോ നല്ലതാണു പരസപരം കണ്‍സെന്റോടുകൂടി ജീവിക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം സന്തോഷമായിരിക്കൂ; ജീവിതം അത് ആസ്വദിക്കാനുള്ളത് തന്നെയാണ്… എന്നാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് പറഞ്ഞിരിക്കുന്നത്. അമൃതയും കൊറിയന്‍ മല്ലുവിന്റെ പോസ്റ്റ് പങ്കുവെച്ച് നന്ദി അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago