കേരളത്തിൽ കൊറോണ റിപ്പോർട് ചെയ്തു, നിർദ്ദേശവുമായി മോഹൻലാൽ

പല തരത്തിലുള്ള പ്രതിസന്ധിയെ നമ്മൾകൈകോർത്ത് നിന്ന് നേരിട്ട്, സുനാമി, നിപ്പ, പ്രളയം ഇവയോക്കെ നമ്മൾ ഒന്നിച്ചു നിന്ന് നേരിട്ടു. ഇപ്പോൾ വീണ്ടും ഒരു പ്രതിസന്ധി നേരിടാൻ നമ്മൾ ഒരുങ്ങുകയാണ്, ചൈനയിൽ നിന്നും ഉത്ഭവിച്ച കൊറോണ ഇപ്പോൾ മറ്റു രാജ്യങ്ങളിലേക്ക് പടർന്നു കയറുകയാണ്. ഇപ്പോൾ അറിയുവാൻ കഴിയുന്ന വാർത്ത നമ്മുടെ കേരളത്തിലും റിപ്പോർട് ചെയ്തു എന്നതാണ്. ചൈനയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പ്രതികരിച്ചത്.

മോഹൻലാൽ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെ

കേരളത്തിൽ നിന്നും ഒരു നോവൽ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു.
ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ… കൊറോണയും നമ്മൾ അതിജീവിക്കും…
കൂടുതൽ വിവരങ്ങൾക്ക്..

Nirnayam – Medicoz with Lalettan

കൊറോണയുമായി ബന്ധപ്പെട്ട പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ലാലേട്ടൻ പറഞ്ഞു.

Krithika Kannan