പെയിന്റിംഗ് പണിക്ക് പോകാനിരിക്കുകയായിരുന്നു!!! ഭാഗ്യമായി റോഷാക്ക് എത്തിയതിങ്ങനെ-കോട്ടയം നസീര്‍

തിയ്യറ്റില്‍ മികച്ച പ്രതികരണം നേടി വിജയത്തിലേക്ക് കുതിക്കുകയാണ് മമ്മൂട്ടിയുടെ റോഷാക്ക്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമെ സഹതാരങ്ങളെല്ലാം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. നടി ബിന്ദു പണിക്കരും കോട്ടയം നസീര്‍,ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ജഗദീഷ് തുടങ്ങി ഒരുപിടി താരങ്ങളും അഭിനയിക്കുന്നുണ്ട്. മിക്കവരുടെയും പ്രകടനം മികച്ച അഭിപ്രായമാണ് നേടുന്നത്. അഭിനയിച്ചവര്‍ എല്ലാവര്‍ക്കും അവരുടേതായ ഇടം മലയാള സിനിമയില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ് റോഷാക്കിലൂടെ.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടന്‍ കോട്ടയം നസീറിന് ഇതുപോലൊരു മികച്ച വേഷം ലഭിക്കുന്നത്. ഏറെ നാള്‍ സിനിമകളില്‍ നടനെ കാണാനില്ലായിരുന്നു.എന്നാല്‍ റോഷാക്കിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്.

ഇപ്പോഴിതാ റോഷാക്കിലേക്ക് എത്തിയതിനെ പറ്റി പങ്കുവക്കുകയാണ് കോട്ടയം നസീര്‍. സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് കോട്ടയം നസീര്‍ പറയുന്നത്.

‘മിമിക്രി കലാകാരന്‍ എന്ന നിലയില്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും പിന്തുണ എനിക്ക് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഒരു സിനിമയില്‍ വേഷം ചെയ്തിട്ട് എനിക്ക് ലഭിക്കുന്ന ഈ അംഗീകാരം ആദ്യമായിട്ടാണ്.

അതിന് അവസരം തന്നെ മമ്മൂക്ക എന്ന മഹാനായ നടന് നന്ദിയും കോട്ടയം നസീര്‍ പറയുന്നു. ഒരുപാട് ആഗ്രഹങ്ങള്‍ ഉള്ളിലുള്ള എന്നെ വെച്ച് ഇങ്ങനെ ഒരു വേഷം പരീക്ഷിക്കാന്‍ തയ്യാറായ നിസാം ബഷീറിനും നസീര്‍ നന്ദി പറയുന്നുണ്ട്.

‘തന്നെ ഇങ്ങനെ ഒരു വേഷത്തിലേക്ക് വിളിച്ചതിലുള്ള ഷോക്ക് ഇതുവരെയും മാറിയിട്ടില്ല. സിനിമയുടെ സ്‌ക്രിപ്റ്റ് ആദ്യം തന്നു, സിനിമയെയും കഥയെയും പറ്റി വ്യക്തമായി ആദ്യമേ പറഞ്ഞു തന്നിരുന്നു. മിമിക്രിയില്‍ നിന്ന് വന്നതിനാലും അഭിനയത്തില്‍ കുറച്ച് കൂടുതല്‍ വരും. അതൊന്നും റോഷാക്കില്‍ വേണ്ട എന്ന് ആദ്യമേ പറഞ്ഞിരുന്നു എന്നും നസീര്‍ പറയുന്നു.

മിമിക്രിയില്‍ താന്‍ തന്റേതായ ഒരു സ്‌പേസ് ഉണ്ടായിരുന്നു. കൊവിഡ് മൂലം സ്റ്റേജ് പരിപാടികള്‍ ഇല്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വന്നു. ഇനി എന്തിന് പുതിയ താരങ്ങളെ അനുകരിച്ച് പഠിക്കണം എന്ന ചിന്ത മനസ്സില്‍ വന്നു. കാരണംപൊതു പരിപാടികളൊന്നും രണ്ട് കൊല്ലത്തേക്ക് ഉണ്ടായില്ല.

ലോക്ക് ഡൗണില്‍ ബില്ല്യന്റായ പുതിയ കലാകാരന്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗം സൃഷ്ടിച്ചു. അപ്പോഴാണ് ഞാന്‍ എന്റെ കാലാവധി കഴിഞ്ഞു എന്നത് തിരിച്ചറിഞ്ഞതെന്നും താരം പറയുന്നു.

എല്ലാം അവസാനിപ്പിച്ച് പെയിന്റിംഗ് ഒക്കെയായി കൂടാം. അവിടെ പെട്ടെന്ന് ആരും കയറി കൈവെക്കില്ല. ഇത്തിരി പണിയുള്ള പരിപാടി ആയത് കൊണ്ട്. അങ്ങനൈയാക്കെ മനസ്സിലുറപ്പിച്ച് ഇരുന്ന സമയത്താണ് പ്രതീക്ഷയായി റോഷാക്ക് വരുന്നതെന്നും നസീര്‍ പറയുന്നു.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

3 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

5 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

7 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago