ഭരതൻ-ശ്രീവിദ്യ പ്രണയത്തിൽ ഹംസമായി നിന്ന കെപിഎസി ലളിത ഭരതന്റെ ഭാര്യയായത് ഇങ്ങനെ!

മലയാളികൾക്ക് മാത്രമല്ല, തെന്നിന്ത്യൻ സിനിമ ലോകത്തിൽ തന്നെ പ്രിയങ്കരിയായ താരമായിരുന്നു ശ്രീവിദ്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ താരം വളരെ വലിയ സ്ഥാനമായിരുന്നു പ്രേക്ഷക മനസുകളിൽ നേടിയെടുത്തത്. ഇന്ന് ശ്രീവിദ്യയുടെ മുഖം ഒരു നൊമ്പരത്തോടെയാണ് പ്രേക്ഷകർ ഓർക്കുക. കഴിവിലും സൗന്ദര്യത്തിലും ഇന്നും ശ്രീവിദ്യക്കു പകരം മറ്റൊരാളെ കണ്ടെത്താൻ സിനിമ പ്രേമികൾക്ക് കഴിഞ്ഞിട്ടില്ല. അഭിനേത്രി എന്ന നിലയിൽ താരം വിജയം കൈവരിച്ചെങ്കിലും സ്വകാര്യജീവിതത്തിൽ പരാജയം ആയിരുന്നു താരത്തിന് ഉണ്ടായത്. സിനിമയിൽ തന്നെ പ്രണയങ്ങൾ താരത്തിന് ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും വിവാഹത്തിൽ കലാശിച്ചിരുന്നില്ല.
ശ്രീവിദ്യയും കമൽ ഹാസനുമായുള്ള പ്രണയം സിനിമയിൽ വലിയ ചർച്ചയായിരുന്നുവെങ്കിലും ഇവർ തമ്മിൽ വിവാഹം കഴിച്ചില്ല. കാൻസർ ബാധിച്ചു ചികിൽത്സയിൽ  കഴിഞ്ഞ അവസാന നാളിൽ ശ്രീവിദ്യയെ കാണാൻ കമൽ ഹാസൻ ഹോസ്പിറ്റലിൽ എത്തിയത് വലിയ വാർത്തയായിരുന്നു. അത് പോലെതന്നെയായിരുന്നു ഭാരതനുമായുള്ള ശ്രീവിദ്യയുടെ പ്രണയവും. ഇപ്പോഴിതാ ഭരതന്റെ ഭാര്യയും അഭിനേത്രിയും ആയ കെപിഎസി ലളിത  ഭാരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തെ കുറിച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്.
താനുമായുള്ള വിവാഹത്തിന് മുൻപ് ഭരതനും ശ്രീവിദ്യയും തമ്മിൽ പ്രണയത്തിലായിരുന്നു. അത് എനിക്ക് അറിയാമായിരുന്നു. ആ പ്രണയത്തിന്റെ ഹംസം ഞാൻ ആയിരുന്നുവെന്നു വേണമെങ്കിൽ പറയാം. എനിക്ക് മാത്രമല്ല, കുടുംബത്തില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു അവരുടെ പ്രണയത്തെക്കുറിച്ച്. ആ സമയത്ത് ഭരതേട്ടൻ എന്റെ വീട്ടില്‍ ആകെ വന്നോണ്ടിരുന്നത് ശ്രീവിദ്യയെ ഫോണ്‍ ചെയ്യുന്നതിന് വേണ്ടിയാണ്. ശ്രീവിദ്യയുടെ വീട്ടിലും ഈ പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ ആണുങ്ങൾ ഫോൺ ചെയ്താൽ ശ്രീവിദ്യയ്ക്ക് വീട്ടിൽ നിന്നും ഫോൺ കൊടുക്കില്ലായിരുന്നു. ഇരുവരും വേർപിരിഞ്ഞത് ഭരതേട്ടനെ ഒരുപാട് തകർത്തു. ശേഷം ആണ് ഞാനുമായി കുറച്ചുകൂടി അടുക്കുന്നതും വിവാഹിതർ ആകുന്നതും.

Rahul

Recent Posts

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

6 mins ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

13 mins ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

22 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

30 mins ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

42 mins ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

12 hours ago