പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

Follow Us :

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണി കൂടിയായിരുന്നു കെആർ വിജയ. ഇപ്പോഴിതാ തന്റെ കരിയറിലെയും വ്യക്തി ജീവിതത്തിലെയും ഓർമകൾ പങ്കുവെക്കുകയാണ് കെആർ വിജയ. മഠത്തിൽ വേലായുധൻ എന്നാണ് കെആർ വിജയയുടെ അന്തരിച്ച ഭർത്താവിന്റെ പേര്. ഹേമലത എന്ന മകളുമുണ്ട് ദമ്പതികൾക്ക്. ഭർത്താവിന്റെ പിന്തുണ കരിയറിലുട നീളം തനിക്കുണ്ടായിരുന്നെന്ന് കെആർ വിജയ പറയുന്നു. വിവാഹ ശേഷം അഭിനയിക്കേണ്ടെന്നാണ് താൻ കരുതിയത്. എന്നാൽ പക്ഷെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമായില്ലേ നീ ജോലി ചെയ്യൂ എന്ന് തന്നോട് ഭർത്താവ് പറഞ്ഞു എന്നാണ് കെ ആർ വിജയ പറയുന്നത്. മരിക്കുന്നതിന് മുമ്പ് പോലും നീ ജോലി ചെയ്യണം, പൂവ് ചൂടണം, പൊട്ട് തൊടണം, ജോലി കളയരുത്, സന്തോഷമായിരിക്കൂ, നിന്നെക്കൊണ്ട് പറ്റുന്നിടത്തോളം ചെയ്യ് എന്ന് അദ്ദേഹം തന്നോട് പറയുമായിരുന്നു എന്നും കെ ആർ വിജയ പറയുന്നു. കുട്ടികൾ പിറന്ന ശേഷം കുടുംബവും കരിയറും എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന് താൻ ചിന്തിച്ചിരുന്നു.

അത് ഞാൻ ഭർത്താവിനോട് ചോദിച്ചപ്പോൾ. ഓഫീസിൽ സ്ത്രീകൾ ജോലി ചെയ്യുന്നില്ലേ, അവർ എങ്ങനെയാണ് അത് ചെയ്യുന്നത്. ഞായറാഴ്ച വർക്ക് ചെയ്യില്ല. ആറ് മണിക്ക് മുകളിൽ ജോലി ചെയ്യുകയുമില്ല. അതേ പോലെ നീയും ചെയ്യ് എന്ന് ഭർത്താവ് തന്നോട് പറഞ്ഞു. സിനിമയിൽ അതൊക്കെ നടക്കുമോ എന്ന് താൻ അദ്ദേഹത്തോട് ചോദിച്ചു. നടക്കും, നടത്തി കാണിക്കണം എന്ന് അദ്ദേഹം തന്നോട് പറഞ്ഞു. ആദ്യം ഈ നിബന്ധനകൾ സിനിമയിൽ വെക്കാൻ ബുദ്ധിമുട്ടായിരുന്നു, എന്നാൽ പിന്നീട് സംവിധായകരും നിർമാതാക്കളും അത് അഡ്ജസ്റ്റ് ചെയ്തെന്നും കെആർ വിജയ ഓർക്കുന്നു ഞായറാഴ്ച വർക് ചെയ്യില്ലെന്ന് തീരുമാനിച്ച ആദ്യത്തെ ആർട്ടിസ്റ്റ് താനാണ് എന്നും കെ ആർ വിജയ പറയുന്നു. ഇപ്പോഴുള്ള പല ആർട്ടിസ്റ്റുകളും ഞായറാഴ്ച വർക്ക് ചെയ്യാറില്ലെന്ന് കെആർ വിജയ ചൂണ്ടിക്കാട്ടുന്നു. ഗർഭിണിയായി ഒമ്പത് മാസം വരെയും താൻ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷവും ഓഫറുകൾ വന്നു. ഒരു പെണ്ണിന് പ്രസവമെന്നാൽ മരിച്ച് ജീവിക്കലാണ്. പ്രസവം കഴിഞ്ഞ് നോക്കാമെന്ന് ഭർത്താവ് പറഞ്ഞു.

അമ്മയായ ശേഷം മൂന്ന് മാസം കഴിഞ്ഞപ്പോൾ വർക്ക് ചെയ്യാൻ പറഞ്ഞതെന്നും കെആർ വിജയ പറയുന്നു. സിനിമയില്ലെങ്കിൽ തന്റെ വിനോദങ്ങളെല്ലാം വീട്ടിലായിരുന്നു. സ്വിമ്മിംഗ് പൂളും തിയറ്ററും എല്ലാം തന്റെ വീട്ടിലുണ്ട്. ഒന്നിനും പുറത്ത് പോകേണ്ട ആവശ്യമില്ല. എവിടെയെങ്കിലും തനിക്ക് പോകണമെങ്കിൽ ഭർത്താവ് കൊണ്ട് പോകും. ഒരിക്കൽ ജർമനിയിൽ ഒരു പ്രോഗ്രാമിന് തന്നെ ചിലർ വിളിച്ചു. ഭർത്താവിനോട് ചോദിച്ചപ്പോൾ നിനക്ക് ജർമനിയിൽ പോകണോ എന്ന് അദ്ദേഹം ചോദിച്ചു. അതെയെന്ന് താൻ മറുപടി കൊടുത്തു. ശരി, അടുത്ത മാസം നമ്മൾ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. തന്നെ കൂട്ടി അമേരിക്ക, ജർമനി, സ്വിറ്റ്സർലന്റ് തുടങ്ങി എല്ലായിടത്തും കൊണ്ട് പോയി അദ്ദേഹം കാണിച്ചു. പിന്നീട് വേറെ എവിടെയങ്കിലും പോകണോ എന്ന് അദ്ദേഹം തന്നോട് ചോദിച്ചു.

വേണ്ടെന്ന് താൻ മറുപടി പറഞ്ഞെന്നും കെആർ വിജയ ഓർത്തു. തന്റെ നാല് സഹോദരിമാരെക്കുറിച്ചും കെആർ വിജയ ഈയൊരു അഭിമുഖത്തിലൂടെ സംസാരിക്കുന്നു. തങ്ങൾ എല്ലാവരും ഒരു വീ‌ട്ടിലാണ് വളർന്നതെങ്കിൽ പോലും പക്ഷെ അവരോടൊപ്പം സംസാരിക്കാനും ഇടപഴകാനും തനിക്ക് പറ്റിയിട്ടില്ല എന്നും കെ ആർ വിജയ് പറയുകയാണ്. തനിക്ക് പതിനാറ് വയസായിരുന്നപ്പോൾ അവർ ചെറിയ കുട്ടികളായിരുന്നു എന്നും താൻ സിനിമയിൽ വന്നതിന് ശേഷം അവർക്ക് അറ്റാച്ച്മെന്റ് കൂടുതൽ അമ്മയോടായിരുന്നു എന്നും കെ ആർ വിജയ പറയുന്നു. താൻ അന്നൊക്കെ സിനിമകളുടെ തിരക്കിലായിരുന്നെന്നും കെആർ വിജയ പറയുന്നു. നിരവധി ദേവീ വേഷങ്ങൾ കെആർ വിജയ സിനിമകളിൽ ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ പല ആരാധകരും ഭക്തിയോടെയാണ് കെആർ വിജയയെ അക്കാലത്തൊക്കെ കണ്ടത്.