അഹാനയിൽ കൂടിയാണ് ഞാൻ അതെല്ലാം പഠിച്ചത്, അവളാണെന്റെ താങ്ങും തണലും !! കൃഷ്ണൻകുമാർ പറയുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്, ഇപ്പോൾ താരം തന്റെ മക്കളെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. അവരെ താൻ വളർത്തിയത് എങ്ങനെ എന്നാണ് താരം തന്റെ സോഷ്യൽ മീഡിയ വഴി വ്യക്തമാക്കിയിരിക്കുന്നത്.

കൃഷ്ണ കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്-
“ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലര്‍ന്ന ഒരു യാത്ര. ആ യാത്രയില്‍ ഇടയ്ക്കു വെച്ച്‌ ചിലര്‍ കൂടി വന്നു ചേരും. മക്കള്‍.. ആക്കൂട്ടത്തില്‍ ആദ്യം വന്നു ചേര്‍ന്ന ആളാണ് അഹാന. ഞങ്ങള്‍ മക്കളെ വളര്‍ത്താന്‍ പഠിച്ചത് ആഹാനയെ വളര്‍ത്തിയാണ്. പല പോരായ്മകള്‍ ഉണ്ടായി കാണാം അന്ന്. അവര്‍ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും. അവര്‍ ഇന്ന് വലുതായി. സ്വന്തം കാലില്‍ നില്കാന്‍ പഠിച്ചു. അവരിലും നന്മകളും പോരായ്മകളും കാണും. പണ്ട് നമ്മളെ സഹിച്ചതു പോലെ അവരുടെ പോരായ്മകളും സ്‌നേഹത്തോടെ സഹിക്കുക.. സ്‌നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക.

കുടുംബജീവിതത്തില്‍ മാതാപിതാക്കളും മക്കളുമായി സ്‌നേഹത്തില്‍ ജീവിച്ചാല്‍ സ്വര്‍ഗമാണ്.. തിരിച്ചായാല്‍ നരകവും. സ്‌നേഹവും വിട്ടുവീഴ്ചയും ഉണ്ടായാല്‍ കുടുംബജീവിതം സുഖകരമാണ്. മാതാപിതാക്കള്‍ക്കാണ് വിട്ടുവീഴ്ച ചെയ്യാന്‍ കൂടുതല്‍ സാധ്യത. കാരണം ജീവിതാനുഭവം, പ്രായം, പക്വത എല്ലാമുണ്ട്.. മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞാല്‍ നമ്മള്‍ മാതാപിതാക്കന്മാര്‍ അനുഗ്രഹീതരും.
കാരണം അവരും നാളെ മാതാപിതാക്കള്‍ ആവേണ്ടവര്‍ ആണ്. കാര്യങ്ങള്‍ മനസ്സിലാക്കുന്ന മക്കളെ ദൈവം ഞങ്ങള്‍ക്ക് അനുഗ്രഹിച്ചു തന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല. മക്കളോടെന്നും പറയും പ്രാര്‍ത്ഥിക്കാന്‍. പ്രാര്‍ത്ഥിക്കുമ്ബോള്‍ ഒന്നും ചോദിക്കരുത്, തന്ന സൗഭാഗ്യങ്ങള്‍ക്ക് നന്ദി പറയുക. നന്ദി പറഞ്ഞു കൊണ്ടേ ഇരിക്കുക. ഏതിനും, എല്ലാത്തിനും, ഒന്നുമില്ലായ്മക്കും.. കാരണം ഒന്നുമിലാത്തപ്പോഴും നമ്മുടെ ജീവന്‍ നില നിര്‍ത്തിന്നതിനു നന്ദി പറയുക. ദൈവത്തിന്റെ ഒരു ടൈമിംഗ് ഉണ്ട്. അപ്പോള്‍ എല്ലാം നടക്കും. ക്ഷെമ യോടെകാത്തിരിക്കുക. എല്ലാവര്‍ക്കും നല്ല ജീവിതം ഉണ്ടാകട്ടെ..”

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago